
തിരുവനന്തപുരത്ത് യുവാക്കളെ കാർ ഇടിച്ച് തെറിപ്പിച്ച സംഭവത്തിൽ മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അപകടസമയത്ത് താൻ മദ്യപിച്ചിരുന്നില്ലെന്നും, പെട്ടെന്നുണ്ടായ ഭയം കാരണമാണ് സംഭവസ്ഥലത്തുനിന്ന് വാഹനം ഓടിച്ചുപോയതെന്നും മണിയൻപിള്ള രാജു പൊലീസിനെ അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി ട്രിവാൻഡ്രം ക്ലബ്ബിന് മുന്നിലായിരുന്നു അപകടം നടന്നത്. സംഭവത്തിൽ രണ്ട് യുവാക്കൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും അവർ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയുമാണ്. അപകടമുണ്ടാക്കിയ കാറിന്റെ ഉടമസ്ഥൻ സുധീർകുമാർ (മണിയൻപിള്ള രാജു) ആണെന്ന് ആർ.സി വിവരങ്ങളിൽ നിന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു.
The post മണിയൻപിള്ള രാജുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി appeared first on Express Kerala.




