ബിയറും ഗ്രിൽഡ് ചിക്കനും പൊരുത്തപ്പെടാത്ത കൂട്ടുകെട്ട്; ഈ ഭക്ഷണശീലം കരളിന് വില്ലനായേക്കാം

ബിയറും ഗ്രിൽഡ് ചിക്കനും പൊരുത്തപ്പെടാത്ത കൂട്ടുകെട്ട്; ഈ ഭക്ഷണശീലം കരളിന് വില്ലനായേക്കാം

വൈകുന്നേരങ്ങളിൽ തണുത്ത ബിയറും ചൂടുള്ള ഗ്രിൽഡ് ചിക്കനും ആസ്വദിച്ചു കഴിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. എന്നാൽ നാവിലെ ഈ രുചിക്കൂട്ട് നിങ്ങളുടെ ആരോഗ്യത്തിന്, പ്രത്യേകിച്ച് കരളിന് വലിയ ദോഷം ചെയ്യുമെന്നാണ് ആരോഗ്യവിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. ബിയറിലടങ്ങിയിരിക്കുന്ന എഥനോളിനെ ശരീരം സംസ്‌കരിക്കുമ്പോൾ അസറ്റാൾഡിഹൈഡ് എന്ന സംയുക്തം രൂപപ്പെടുന്നു.

ഇത് കരളിന് ഗുരുതരമായ കേടുപാടുകൾ വരുത്താൻ ശേഷിയുള്ളതാണ്. സ്ഥിരമായുള്ള മദ്യപാനം ഹെപ്പറ്റൈറ്റിസ്, സിറോസിസ്, ലിവർ ക്യാൻസർ തുടങ്ങിയ രോഗങ്ങളിലേക്ക് നയിക്കാൻ കാരണമാകുന്നു. ഇതോടൊപ്പം ഗ്രിൽ ചെയ്ത മാംസം കൂടി കഴിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു. മാംസം ഉയർന്ന ചൂടിൽ ഗ്രിൽ ചെയ്യുമ്പോൾ പ്രോട്ടീന്റെ രാസഘടനയിൽ മാറ്റം സംഭവിക്കുകയും ഹെറ്ററോസൈക്ലിക് അമിനുകൾ (HCAs), പോളിസൈക്ലിക് ആരോമാറ്റിക് ഹൈഡ്രോകാർബണുകൾ (PAHs) തുടങ്ങിയ അർബുദകാരികളായ വസ്തുക്കൾ രൂപപ്പെടുകയും ചെയ്യുന്നു.

Also Read: ഹൃദയസ്തംഭനം തിരിച്ചറിയാൻ ‘5 സെക്കൻഡ് ലെഗ് ടെസ്റ്റ്’; ഈ ലക്ഷണങ്ങളെ കരുതിയിരിക്കുക

ഇവ ഡിഎൻഎയിൽ മാറ്റങ്ങൾ വരുത്താൻ ശേഷിയുള്ളവയാണ്. ഗ്രിൽ ചെയ്ത ഭക്ഷണം കൂടി എത്തുമ്പോൾ ഇവയെ സംസ്‌കരിക്കേണ്ടി വരുന്നത് കരളിന്റെ ജോലിഭാരം ഇരട്ടിയാക്കുന്നു. ഗ്രില്ലിംഗ് സമയം കുറയ്ക്കുന്നതും നേരിട്ട് തീയിൽ തട്ടാതെ കുറഞ്ഞ താപനിലയിൽ പാകം ചെയ്യുന്നതും കാർസിനോജനുകൾ രൂപപ്പെടാനുള്ള സാധ്യത കുറയ്ക്കും. എങ്കിലും മദ്യവും ഗ്രിൽ ചെയ്ത ഭക്ഷണവും ചേർന്നുള്ള ശീലം ആരോഗ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് തിരിച്ചറിയണം.

The post ബിയറും ഗ്രിൽഡ് ചിക്കനും പൊരുത്തപ്പെടാത്ത കൂട്ടുകെട്ട്; ഈ ഭക്ഷണശീലം കരളിന് വില്ലനായേക്കാം appeared first on Express Kerala.

Spread the love
Scroll to Top