
തിരുവനന്തപുരം: ശബരിമല സ്വർണ്ണപ്പാളി കേസുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ഇന്ന് രാവിലെ മുതൽ എസ്ഐടി ഓഫീസിലാണ് ചോദ്യം ചെയ്യൽ നടക്കുന്നത്. ശബരിമലയിലെ സ്വർണ്ണം മോഷ്ടിച്ചവരും അത് വാങ്ങുകയും വിൽക്കുകയും ചെയ്തവരുമായ പ്രതികളുമായി അടൂർ പ്രകാശിന് സംസ്ഥാനത്തിനകത്തോ പുറത്തോ ബന്ധമുണ്ടോ എന്നാണ് പ്രധാനമായും അന്വേഷിക്കുന്നത്.
കേസിൽ മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. അദ്ദേഹത്തെ വീണ്ടും ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയാണ് അടൂർ പ്രകാശിനെയും അന്വേഷണ സംഘം വിളിപ്പിച്ചിരിക്കുന്നത്. ശബരിമലയിലെ സ്വർണ്ണവുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും മറ്റ് ബന്ധങ്ങളിലും വ്യക്തത വരുത്തുന്നതിനാണ് ഈ നടപടി.
The post ശബരിമല സ്വർണ്ണക്കൊള്ള കേസ്; അടൂർ പ്രകാശ് ചോദ്യമുനയിൽ appeared first on Express Kerala.




