വാസവന്റെ രാജി ചോദിക്കുന്നവർ അടൂർ പ്രകാശിനെ മാറ്റുമോ! രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി

വാസവന്റെ രാജി ചോദിക്കുന്നവർ അടൂർ പ്രകാശിനെ മാറ്റുമോ! രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി

ബരിമല സ്വർണ്ണക്കൊള്ളക്കേസിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എംപിയെ പ്രത്യേക അന്വേഷണ സംഘം (SIT) ചോദ്യം ചെയ്ത സംഭവത്തിൽ കടുത്ത വിമർശനവുമായി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഹൈക്കോടതി മേൽനോട്ടത്തിൽ നടക്കുന്ന അന്വേഷണത്തെപ്പോലും അവിശ്വസിക്കുന്ന ഏക വ്യക്തി പ്രതിപക്ഷ നേതാവാണെന്ന് അദ്ദേഹം പരിഹസിച്ചു. സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തുടക്കം മുതൽ കേൾക്കുന്ന പേരാണ് അടൂർ പ്രകാശിന്റേതെന്നും, ഇത്രയും ഗൗരവകരമായ സാഹചര്യത്തിൽ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെടുന്ന പ്രതിപക്ഷം യുഡിഎഫ് കൺവീനറുടെ രാജി ആവശ്യപ്പെടുമോ എന്നും ശിവൻകുട്ടി ചോദിച്ചു.

കേസിലെ പ്രതികൾക്കൊപ്പം അടൂർ പ്രകാശും ആന്റോ ആന്റണിയും സോണിയ ഗാന്ധിയുടെ വസതിയിൽ എത്തിയതിനെ മന്ത്രി രൂക്ഷമായി വിമർശിച്ചു. അതീവ സുരക്ഷയുള്ള സോണിയ ഗാന്ധിയുടെ വീട്ടിൽ ‘കാട്ടുകള്ളന്മാർ’ എന്ന് വിശേഷിപ്പിക്കാവുന്ന പ്രതികൾക്കൊപ്പം ഇവർ എന്തിനാണ് പോയതെന്നും സമ്മാനങ്ങൾ കൈമാറിയതടക്കമുള്ള ചിത്രങ്ങൾ ഇതിന് തെളിവാണെന്നും അദ്ദേഹം ആരോപിച്ചു. ഈ വിവരങ്ങൾ സോണിയ ഗാന്ധിക്കെങ്കിലും അറിയാമെന്നും ഹൈക്കോടതി നിയോഗിച്ച സംഘം വിവരങ്ങൾ തേടുന്നതിൽ ഒരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read: ശബരിമല സ്വർണ്ണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്യൽ പൂർത്തിയായി

കോന്നിയിൽ അടൂർ പ്രകാശ് വീണ്ടും മത്സരിക്കുകയാണെങ്കിൽ അയ്യപ്പൻ തന്നെ അതിന് മറുപടി നൽകുമെന്ന് പറഞ്ഞ മന്ത്രി, യുഡിഎഫ് കൺവീനറെ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്ന് മുൻകൂട്ടി കണ്ടുകൊണ്ടാണ് പ്രതിപക്ഷ നേതാവ് അന്വേഷണത്തെ തള്ളിക്കളയുന്നതെന്നും ആരോപിച്ചു. അന്വേഷണ സംഘം വിവരങ്ങൾ ശേഖരിക്കുന്നത് നിയമപരമായ നടപടിയാണെന്നും അതിനെ രാഷ്ട്രീയമായി നേരിടാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ശിവൻകുട്ടി തിരുവനന്തപുരത്ത് പറഞ്ഞു.

The post വാസവന്റെ രാജി ചോദിക്കുന്നവർ അടൂർ പ്രകാശിനെ മാറ്റുമോ! രാജി സതീശൻ ആവശ്യപ്പെടുമോ? മന്ത്രി വി ശിവൻകുട്ടി appeared first on Express Kerala.

Spread the love
Scroll to Top