എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ? കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി വി. ശിവൻകുട്ടി

എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ? കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി വി. ശിവൻകുട്ടി

ന്റോ ആന്റണി രണ്ട് കോടി രൂപ വാങ്ങിയെന്ന ആരോപണത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മറുപടി പറയണമെന്ന് മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. അന്വേഷണം നേരിടുന്ന സ്ഥാപനത്തിൽ നിന്ന് കൈപ്പറ്റിയ ഈ തുക കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കമുള്ളവർ ഉപയോഗിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്വർണ മോഷണക്കേസിൽ പുറത്തുവരുന്ന പുതിയ തെളിവുകൾ കോൺഗ്രസ് നേതൃത്വത്തെയാകെ പ്രതിക്കൂട്ടിലാക്കുന്നതാണെന്നും, ചെറിയ സാമ്പത്തിക ആരോപണങ്ങൾ ഇടതുപക്ഷത്തിനെതിരെ ഉണ്ടാകുമ്പോൾ വലിയ ആക്രമണം നടത്തുന്ന മാധ്യമങ്ങൾ ഈ വിഷയത്തിൽ പുലർത്തുന്ന മൗനത്തെ അദ്ദേഹം വിമർശിച്ചു.

സ്വർണ്ണ മോഷണക്കേസ് വഴിതിരിച്ചുവിടാനാണ് കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിക്ക് എതിരെ രംഗത്തുവരുന്നതെന്ന് മന്ത്രി കുറ്റപ്പെടുത്തി. കെ.സി. വേണുഗോപാൽ അറിയാതെ സോണിയ ഗാന്ധിയെ കാണാൻ സ്വർണ്ണ മോഷണക്കേസ് പ്രതികൾക്ക് കഴിയില്ലെന്നും, കള്ളനെ കയ്യോടെ പിടിക്കുമ്പോഴുള്ള വിഭ്രാന്തിയാണ് അദ്ദേഹത്തിനെന്നും മന്ത്രി പരിഹസിച്ചു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കേരളത്തിൽ എൽ.ഡി.എഫ് 110 സീറ്റുകൾ നേടുമെന്ന് ആവർത്തിച്ച അദ്ദേഹം, കേന്ദ്ര സഹായമില്ലെങ്കിലും വികസന കാര്യങ്ങൾ തടസ്സമില്ലാതെ നടക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.

The post എംപി വാങ്ങിയ പണം തെരഞ്ഞെടുപ്പിൽ പ്രതിപക്ഷ നേതാവടക്കം ഉപയോഗിച്ചോ? കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കി മന്ത്രി വി. ശിവൻകുട്ടി appeared first on Express Kerala.

Spread the love
Scroll to Top