ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്! ഇപ്പോൾ അപേക്ഷിക്കാം

ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്! ഇപ്പോൾ അപേക്ഷിക്കാം

കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയുടെ പബ്ലിക്കേഷന്‍ വിഭാഗത്തിലേക്ക് ഗ്രാഫിക് ഡിസൈനര്‍ തസ്തികയിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡിസൈനിംഗ് പ്രധാന വിഷയമായുള്ള ബിരുദവും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവുമാണ് പ്രധാന യോഗ്യത വരുന്നത്. അതല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും മൾട്ടിമീഡിയ/ഗ്രാഫിക് ഡിസൈനിംഗിൽ ഒരു വർഷത്തെ ഡിപ്ലോമയും രണ്ട് വർഷത്തെ പ്രവൃത്തി പരിചയവും ഉള്ളവർക്കും അപേക്ഷിക്കാം. അഡോബ് ഫോട്ടോഷോപ്പ്, ഇല്ലസ്ട്രേറ്റർ, ഇൻഡിസൈൻ എന്നിവയിലുള്ള പ്രാവീണ്യവും പോസ്റ്റർ ഡിസൈനിംഗ്, പേജ് ലേ ഔട്ട് തുടങ്ങിയ മേഖലകളിലെ അറിവും നിർബന്ധമാണ്. 35 വയസ്സാണ് പ്രായപരിധി. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 30,000 രൂപ ശമ്പളമായി ലഭിക്കും.

അതേസമയം താൽപ്പര്യമുള്ളവർ ഫെബ്രുവരി 16-നകം ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. ജനറൽ വിഭാഗത്തിന് 300 രൂപയും SC/ST/PH വിഭാഗക്കാർക്ക് 150 രൂപയുമാണ് അപേക്ഷാ ഫീസ് അടയ്ക്കേണ്ടത്. ഓൺലൈൻ അപേക്ഷയുടെ പകർപ്പും വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ‘രജിസ്ട്രാർ, ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടി പി. ഒ., എറണാകുളം – 683 574’ എന്ന വിലാസത്തിൽ ഫെബ്രുവരി 20-നകം ലഭിച്ചിരിക്കണം. കൂടുതൽ വിവരങ്ങൾക്കായി സർവ്വകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റായ www.ssus.ac.in സന്ദർശിക്കാവുന്നതാണ്.

The post ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വ്വകലാശാലയിൽ ഗ്രാഫിക് ഡിസൈനർ ഒഴിവ്! ഇപ്പോൾ അപേക്ഷിക്കാം appeared first on Express Kerala.

Spread the love
Scroll to Top