സെക്രട്ടറിമാരുടെ ചായ സൽക്കാരത്തിന് ലക്ഷങ്ങൾ; കണക്കുകൾ നിരത്തി സർക്കാർ ഉത്തരവിറങ്ങി

സെക്രട്ടറിമാരുടെ ചായ സൽക്കാരത്തിന് ലക്ഷങ്ങൾ; കണക്കുകൾ നിരത്തി സർക്കാർ ഉത്തരവിറങ്ങി

സെക്രട്ടേറിയറ്റിലെ ചീഫ് സെക്രട്ടറിയുടെയും വിവിധ വകുപ്പ് സെക്രട്ടറിമാരുടെയും ചായ സൽക്കാരത്തിനായി മൂന്ന് മാസത്തിനിടെ സർക്കാർ ചിലവാക്കിയത് 6 ലക്ഷം രൂപ. കഴിഞ്ഞ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലെ കണക്കുകൾ നിരത്തി പൊതുഭരണ വകുപ്പ് ഫെബ്രുവരി 2-നാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

കണക്കുകൾ പ്രകാരം ഒക്ടോബറിൽ 2,06,385 രൂപയും, നവംബറിൽ 1,97,286 രൂപയും, ഡിസംബറിൽ 2,01,763 രൂപയുമാണ് ചിലവായത്. മൂന്ന് മാസത്തെ ആകെ തുകയായ 6,05,434 രൂപ അനുവദിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിൽ ചായ കുടിക്കായി ഇത്രയും വലിയ തുക ചിലവഴിച്ചത് ഇതിനോടകം വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.

The post സെക്രട്ടറിമാരുടെ ചായ സൽക്കാരത്തിന് ലക്ഷങ്ങൾ; കണക്കുകൾ നിരത്തി സർക്കാർ ഉത്തരവിറങ്ങി appeared first on Express Kerala.

Spread the love
Scroll to Top