
കോട്ടയത്ത് കെഎസ്ആർടിസി ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ സ്വകാര്യ ബസ് ജീവനക്കാർ പിടിയിലായി. തിരുവല്ല സ്വദേശിയായ ഡ്രൈവർ മിഥുൻമോൻ (35), മാവേലിക്കര സ്വദേശിയായ കണ്ടക്ടർ ദേവപ്രസാദ് (26) എന്നിവരെയാണ് മാന്നാർ പോലീസ് അറസ്റ്റ് ചെയ്തത്. ശനിയാഴ്ച ഉച്ചയ്ക്ക് മാന്നാർ-മാവേലിക്കര സംസ്ഥാന പാതയിലെ കാരാഴ്മ ബസ് സ്റ്റോപ്പിന് സമീപമാണ് നാടകീയമായ അക്രമം അരങ്ങേറിയത്.
മാവേലിക്കര ഡിപ്പോയിലെ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തിയ പ്രതികൾ, ഡ്രൈവറെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ബസുകൾ തമ്മിലുള്ള സമയക്രമത്തെ ചൊല്ലിയുള്ള തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ശാരീരികമായി ഉപദ്രവിച്ചതിനും പ്രതികൾക്കെതിരെ പോലീസ് കേസെടുത്തു.
The post കെഎസ്ആർടിസി ഡ്രൈവർക്ക് നേരെ സ്വകാര്യ ബസ് ജീവനക്കാരുടെ ഗുണ്ടായിസം; ഡ്രൈവറും കണ്ടക്ടറും അറസ്റ്റിൽ appeared first on Express Kerala.




