“സിപിഐഎം എന്നെ വിശ്വസിച്ചില്ല”: തുറന്നടിച്ച് എസ്. രാജേന്ദ്രൻ

“സിപിഐഎം എന്നെ വിശ്വസിച്ചില്ല”: തുറന്നടിച്ച് എസ്. രാജേന്ദ്രൻ

സിപിഐഎം തന്നെ വിശ്വസിച്ചില്ലെന്നും ജനങ്ങൾക്ക് വേണ്ടി ചെയ്യേണ്ട നല്ല കാര്യങ്ങൾ പാർട്ടി തടഞ്ഞുവെന്നും ബിജെപി നേതാവ് എസ്. രാജേന്ദ്രൻ. കഴിഞ്ഞ അഞ്ച് വർഷക്കാലം തന്നെ ഒന്നും ചെയ്യാൻ അനുവദിക്കാതെ വിലക്കിയെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി അംഗത്വമെടുത്ത ശേഷം മൂന്നാറിൽ നൽകിയ സ്വീകരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയിലേക്കുള്ള മാറ്റം സ്വന്തം നേട്ടത്തിനല്ലെന്നും 40 വർഷത്തെ പൊതുജീവിതത്തിനിടയിൽ താൻ ഒന്നും നേടിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തോട്ടം തൊഴിലാളികൾക്കിടയിൽ താൻ നടത്തിയ പ്രവർത്തനങ്ങൾ അവർക്ക് ഏറെ ഗുണം ചെയ്തിട്ടുണ്ടെന്ന് രാജേന്ദ്രൻ അവകാശപ്പെട്ടു. തൊഴിലാളികളുടെ പണം കൊണ്ടാണ് മൂന്നാറിലെ സിപിഐഎം നേതാക്കൾ ആഡംബര കാറുകളിൽ സഞ്ചരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു. തന്റെ സ്വത്ത് വിവരങ്ങളെക്കുറിച്ച് സോഷ്യൽ ഓഡിറ്റിന് താൻ തയ്യാറാണെന്നും എന്നാൽ മൂന്നാറിലെ മറ്റ് സിപിഐഎം നേതാക്കളുടെ സ്വത്ത് വിവരങ്ങൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കണമെന്നും രാജേന്ദ്രൻ ആവശ്യപ്പെട്ടു.

Also Read: തുടർഭരണം ലക്ഷ്യമിട്ട് സിപിഎം! സ്ഥാനാർത്ഥി നിർണ്ണയത്തിന് സർവേ തുടങ്ങി, മേൽനോട്ടം വഹിച്ച് മുഖ്യമന്ത്രി

See also  ഇരിങ്ങാലക്കുട നഗരസഭയിലെ കാഷ്യർ തട്ടിയെടുത്തത് 99.70 ലക്ഷം രൂപ ; കൗൺസിൽ യോഗത്തിൽ ഭരണപക്ഷത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷം

ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് എസ്. രാജേന്ദ്രനും മറ്റ് പ്രവർത്തകർക്കും സ്വീകരണം നൽകിയത്. ബിജെപിയിൽ ചേർന്ന ശേഷം അദ്ദേഹം പങ്കെടുക്കുന്ന ആദ്യ ഔദ്യോഗിക പാർട്ടി പരിപാടിയാണിത്. കഴിഞ്ഞ ദിവസം ബിജെപി നിയന്ത്രണത്തിലുള്ള ഒരു സഹകരണ സംഘത്തിന്റെ ശാഖയും രാജേന്ദ്രന്റെ നേതൃത്വത്തിൽ മൂന്നാറിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ദേവികുളം രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾക്ക് ഈ മാറ്റം വഴിവെക്കുമെന്നാണ് കരുതപ്പെടുന്നത്.

The post “സിപിഐഎം എന്നെ വിശ്വസിച്ചില്ല”: തുറന്നടിച്ച് എസ്. രാജേന്ദ്രൻ appeared first on Express Kerala.

Spread the love
Scroll to Top