
ഗ്യാസ് സ്റ്റൗവിന് സമീപത്തെ ചുവരുകളിൽ എണ്ണ തെറിക്കുന്നത് പതിവാണ്. കൃത്യസമയത്ത് വൃത്തിയാക്കിയില്ലെങ്കിൽ ഇത് കടുത്ത കറയായി മാറുകയും അടുക്കളയുടെ ഭംഗി കെടുത്തുകയും ചെയ്യും. ഈ പ്രശ്നം പരിഹരിക്കാൻ വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ചെയ്യാവുന്ന ചില വിദ്യകൾ നോക്കാം.
നാരങ്ങയും ബേക്കിംഗ് സോഡയും
അടുക്കളയിലെ കടുത്ത എണ്ണമയം കളയാൻ ഏറ്റവും മികച്ചതാണ് നാരങ്ങയും ബേക്കിംഗ് സോഡയും ചേർന്ന മിശ്രിതം. നാരങ്ങാനീരിൽ അൽപം ബേക്കിംഗ് സോഡ ചേർത്ത് പേസ്റ്റ് രൂപത്തിലാക്കുക. ഇത് കറയുള്ള ഭാഗങ്ങളിൽ പുരട്ടി 15 മിനിറ്റിനു ശേഷം സ്ക്രബർ ഉപയോഗിച്ച് ഉരച്ചു കഴുകിയാൽ ചുവരുകൾ പെട്ടെന്ന് തിളങ്ങും.
Also Read:മൊരിഞ്ഞ ഫ്രഞ്ച് ഫ്രൈസ് ഇനി വീട്ടിലുമുണ്ടാക്കാം; രഹസ്യം ഈ ‘ഡബിൾ ഫ്രൈ’ വിദ്യയിൽ!
വെള്ള വിനാഗിരി
തുല്യഅളവിൽ വിനാഗിരിയും ചൂടുവെള്ളവും കലർത്തി ഒരു സ്പ്രേ ബോട്ടിലിലാക്കുക. ഇത് എണ്ണമെഴുക്കുള്ള ചുവരിൽ സ്പ്രേ ചെയ്ത ശേഷം അൽപ്പനേരം കഴിഞ്ഞ് ഒരു തുണി ഉപയോഗിച്ച് തുടച്ചെടുക്കാം. ടൈലുകൾക്കും പെയിന്റ് ചെയ്ത ചുവരുകൾക്കും ഇത് ഒരുപോലെ അനുയോജ്യമാണ്.
ആവി ഉപയോഗിച്ചുള്ള ക്ലീനിംഗ്
ചുവരിലെ കറകൾ പെട്ടെന്ന് ഇളകി വരാൻ ആവി പിടിക്കുന്നത് സഹായിക്കും. ഇതിനായി തിളച്ച വെള്ളം ഒരു പാത്രത്തിൽ എടുത്ത് കറയുള്ള ഭാഗത്തിന് സമീപം വെക്കുക. ആവി തട്ടി കറകൾ കുതിർന്ന ശേഷം ഡിഷ് വാഷർ ഉപയോഗിച്ച് തുടച്ചാൽ എണ്ണമയം പൂർണ്ണമായും നീങ്ങും.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post അടുക്കളയിലെ എണ്ണക്കറ കണ്ട് വിഷമിക്കണ്ട; ബേക്കിംഗ് സോഡയും വിനാഗിരിയും നൽകും അത്ഭുത ഫലം appeared first on Express Kerala.


