
തെലുങ്ക് താരം അല്ലു സിരീഷിന്റെ വിവാഹ ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. പ്രിയതമ നയനിക റെഡ്ഡിയുമായുള്ള വിവാഹത്തിന് മുന്നോടിയായി ദുബായിൽ വെച്ച് നടന്ന പ്രീ-വെഡ്ഡിങ് ആഘോഷങ്ങളുടെ വീഡിയോയാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
സൂപ്പർ താരം അല്ലു അർജുൻ ഉൾപ്പെടെയുള്ള അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും ഈ ആഡംബര ആഘോഷത്തിൽ പങ്കുചേർന്നു. കഴിഞ്ഞ വർഷം നവംബറിൽ ഹൈദരാബാദിൽ വെച്ചായിരുന്നു സിരീഷിന്റെയും നയനികയുടെയും വിവാഹനിശ്ചയം നടന്നത്. വരാനിരിക്കുന്ന മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹം നിശ്ചയിച്ചിരിക്കുന്നത്.
Also Read:അനൂപ് മേനോൻ ചിത്രം ‘ഈ തനിനിറം’ ടീസർ പുറത്തിറങ്ങി; ഈ മാസം 13-ന് തിയേറ്ററുകളിലേക്ക്
‘ഗൗരവം’ എന്ന സിനിമയിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച അല്ലു സിരീഷ്, മലയാളികൾക്കും പ്രിയങ്കരനാണ്. 2017-ൽ മോഹൻലാൽ നായകനായ ‘1971: ബിയോണ്ട് ബോർഡേഴ്സ്’ എന്ന ചിത്രത്തിലൂടെ അദ്ദേഹം മലയാള സിനിമയിലും സാന്നിധ്യമറിയിച്ചിരുന്നു. 2024-ൽ പുറത്തിറങ്ങിയ ‘ബഡ്ഡി’യാണ് സിരീഷിന്റെ ഏറ്റവും പുതിയ ചിത്രം.
The post അല്ലു സിരീഷിന്റെ പ്രീ-വെഡ്ഡിങ് ആഘോഷങ്ങൾ ദുബായിൽ; തിളങ്ങി അല്ലു അർജുനും കുടുംബവും appeared first on Express Kerala.




