loader image
ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ

ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ

യനാട് കേണിച്ചിറയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സോഷ്യൽ മീഡിയ വഴി നിരന്തരം ശല്യം ചെയ്യുകയും കുടുംബത്തെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ കായംകുളം സ്വദേശി സിബിൻ ശശിധരനെയാണ് കേണിച്ചിറ പോലീസ് സംഘം കായംകുളത്തെത്തി പിടികൂടിയത്.

2024 മുതൽ പെൺകുട്ടിയുടെ അമ്മയുടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്ക് ലൈംഗിക ചുവയുള്ള സന്ദേശങ്ങൾ അയച്ച് പ്രതി ശല്യം ചെയ്തിരുന്നു. കൂടാതെ പെൺകുട്ടിയുടെ സഹോദരിയുടെ ചിത്രങ്ങൾ കൈക്കലാക്കി അവ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തി. കുടുംബത്തെ സമാധാനമായി ജീവിക്കാൻ അനുവദിക്കില്ലെന്ന തരത്തിലുള്ള സന്ദേശങ്ങളും ഇയാൾ അയച്ചിരുന്നതായി പരാതിയിൽ പറയുന്നു.

Also Read:ബെംഗളൂരുവിൽ മാല മോഷണത്തിനിടെ വീട്ടമ്മയെ തള്ളിയിട്ടു കൊന്നു; എട്ടര പവൻ സ്വർണ്ണം കവർന്നു

ഐടി ആക്ട് പ്രകാരവും ഭീഷണിപ്പെടുത്തിയതിനുമാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. കേണിച്ചിറ പോലീസ് ഇൻസ്‌പെക്ടർ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ സിബിനെ നിലവിൽ റിമാൻഡ് ചെയ്തിട്ടുണ്ട്.

The post ഇൻസ്റ്റാഗ്രാമിലൂടെ പെൺകുട്ടിയെ ശല്യം ചെയ്തു; കായംകുളം സ്വദേശി വയനാട് പോലീസിന്റെ പിടിയിൽ appeared first on Express Kerala.

See also  തൃശൂരിൽ വൻ ലഹരിവേട്ട; 15 ലക്ഷത്തിന്റെ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ പിടിയിൽ
Spread the love

New Report

Close