loader image
പഠനം നേരത്തെ തുടങ്ങാം; പുസ്തകങ്ങൾ ഫെബ്രുവരിയിൽ തന്നെ വിദ്യാർത്ഥികളിലേക്ക്

പഠനം നേരത്തെ തുടങ്ങാം; പുസ്തകങ്ങൾ ഫെബ്രുവരിയിൽ തന്നെ വിദ്യാർത്ഥികളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാഭ്യാസ രംഗത്ത് പുതിയ ചരിത്രം കുറിക്കാൻ ഒരുങ്ങി പൊതുവിദ്യാഭ്യാസ വകുപ്പ്. 2026-27 അധ്യയന വർഷത്തേക്കുള്ള പാഠപുസ്തകങ്ങളുടെ വിതരണം സ്കൂൾ തുറക്കുന്നതിന് മൂന്ന് മാസം മുമ്പ് തന്നെ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഫെബ്രുവരി 12-ന് മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിക്കും.

ഒന്ന് മുതൽ പത്ത് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കുള്ള പുസ്തകങ്ങളാണ് ആദ്യഘട്ടത്തിൽ വിതരണം ചെയ്യുന്നത്. കഴിഞ്ഞ വർഷം മാർച്ച് രണ്ടാം വാരത്തോടെയാണ് പുസ്തക വിതരണം ആരംഭിച്ചതെങ്കിൽ ഇത്തവണ അത് ഫെബ്രുവരിയിലേക്ക് നേരത്തെയാക്കാൻ സാധിച്ചു എന്നത് ശ്രദ്ധേയമാണ്. ഈ വർഷം 8,00,193 കുട്ടികൾക്കാണ് കൈത്തറി യൂണിഫോം ലഭ്യമാക്കുന്നത്.

The post പഠനം നേരത്തെ തുടങ്ങാം; പുസ്തകങ്ങൾ ഫെബ്രുവരിയിൽ തന്നെ വിദ്യാർത്ഥികളിലേക്ക് appeared first on Express Kerala.

Spread the love
See also  മഥുരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മരണത്തിന് ഉത്തരവാദികൾ ആരുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

New Report

Close