ഇവൻ അത്ഭുത ബാലൻ! 14-കാരൻ വൈഭവ് സൂര്യവംശിയെ സച്ചിനോട് ഉപമിച്ച് ജോസ് ബട്‌ലർ

ഇവൻ അത്ഭുത ബാലൻ! 14-കാരൻ വൈഭവ് സൂര്യവംശിയെ സച്ചിനോട് ഉപമിച്ച് ജോസ് ബട്‌ലർ

ന്ത്യൻ ക്രിക്കറ്റിലെ പുത്തൻ വിസ്മയം വൈഭവ് സൂര്യവംശിയെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് സൂപ്പർ താരം ജോസ് ബട്‌ലർ. വെറും 14 വയസ്സുകാരനായ വൈഭവ് താൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച യുവതാരമാണെന്ന് ‘ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്’ എന്ന പോഡ്‌കാസ്റ്റിൽ ബട്‌ലർ അഭിപ്രായപ്പെട്ടു. അണ്ടർ-19 ലോകകപ്പ് ഫൈനലിൽ ഇംഗ്ലണ്ടിനെ തകർത്തെറിഞ്ഞ വൈഭവിന്റെ പ്രകടനം അവിശ്വസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹരാരെയിൽ നടന്ന ലോകകപ്പ് ഫൈനലിൽ 80 പന്തിൽ 175 റൺസാണ് വൈഭവ് അടിച്ചുകൂട്ടിയത്. 15 ഫോറുകളും 15 സിക്സറുകളും അടങ്ങുന്ന ഇന്നിംഗ്സിനെ സച്ചിൻ ടെണ്ടുൽക്കറുടെ തുടക്കകാലത്തോടാണ് ബട്‌ലർ ഉപമിച്ചത്. സച്ചിൻ 16-ാം വയസ്സിലാണ് അരങ്ങേറിയതെങ്കിൽ, അതിലും ചെറിയ പ്രായത്തിൽ തന്നെ വൈഭവ് ക്രിക്കറ്റ് ലോകത്തിന്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിയെന്ന് ബട്‌ലർ ചൂണ്ടിക്കാട്ടി.

Also Read: ഞങ്ങൾക്കല്ല, എല്ലാം ബംഗ്ലാദേശിന് വേണ്ടി! വിശദീകരണവുമായി മൊഹ്‌സിൻ നഖ്‌വി

അണ്ടർ-19 ലോകകപ്പിൽ മാത്രമല്ല, ഐപിഎല്ലിലും രാജസ്ഥാൻ റോയൽസിനായി വൈഭവ് റെക്കോർഡുകൾ തിരുത്തിക്കുറിച്ചിട്ടുണ്ട്. ഗുജറാത്ത് ടൈറ്റൻസിനെതിരെ വെറും 35 പന്തിൽ സെഞ്ച്വറി നേടിയ വൈഭവ്, ഐപിഎൽ ചരിത്രത്തിൽ ഒരു ഇന്ത്യൻ താരം നേടുന്ന വേഗമേറിയ സെഞ്ച്വറി എന്ന നേട്ടം സ്വന്തമാക്കി. അശ്വിൻ, ജഡേജ തുടങ്ങിയ ലോകോത്തര സ്പിന്നർമാരെ വൈഭവ് നേരിട്ട രീതി തന്നെ അത്ഭുതപ്പെടുത്തിയെന്ന് രാജസ്ഥാൻ റോയൽസിലെ സഹതാരം കൂടിയായ ബട്‌ലർ പറഞ്ഞു. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യ ആറാം തവണയും കിരീടം ചൂടിയപ്പോൾ ടൂർണമെന്റിലെ താരമായതും 439 റൺസ് നേടിയ വൈഭവ് ആയിരുന്നു.

The post ഇവൻ അത്ഭുത ബാലൻ! 14-കാരൻ വൈഭവ് സൂര്യവംശിയെ സച്ചിനോട് ഉപമിച്ച് ജോസ് ബട്‌ലർ appeared first on Express Kerala.

Spread the love
Scroll to Top