സിറ്റികളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ; ബിടിഎസ് വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്നോ? ആവേശത്തിൽ ആർമി!

സിറ്റികളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ; ബിടിഎസ് വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്നോ? ആവേശത്തിൽ ആർമി!

ലോകമെമ്പാടുമുള്ള ബിടിഎസ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് ലണ്ടൻ, ന്യൂയോർക്ക്, ടോക്കിയോ തുടങ്ങിയ പ്രമുഖ നഗരങ്ങളിൽ നിഗൂഢമായ ചില ബിൽബോർഡുകൾ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ്. ‘വാട്ട് ഈസ് യുവർ ലവ് സോങ്?’ എന്ന ലളിതമായ ചോദ്യമാണ് ഈ ബോർഡുകളിലുള്ളതെങ്കിലും, ഇതിന് പിന്നിൽ തങ്ങളുടെ പ്രിയപ്പെട്ട ബാൻഡ് ആണെന്ന് ആരാധകർ ഇതിനകം തന്നെ ഉറപ്പിച്ചു കഴിഞ്ഞു. സൈനിക സേവനത്തിന് ശേഷം മെമ്പർമാർ ഒന്നിക്കുന്ന വേളയിൽ വരാനിരിക്കുന്ന വലിയ പ്രഖ്യാപനത്തിന്റെ ഭാഗമാണിതെന്നാണ് സോഷ്യൽ മീഡിയയിലെ സംസാരം.

‘ARIRANG’ എന്ന പുതിയ റിലീസിന് മുന്നോടിയായുള്ള ബിഗ് പ്ലാൻ ആണിതെന്നാണ് ആരാധകരുടെ ഇടയിലെ പ്രധാന കണ്ടെത്തൽ. വെറുമൊരു മ്യൂസിക് റിലീസിനേക്കാൾ ഉപരി, ബിടിഎസിന്റെ തിരിച്ചുവരവിനെ ഒരു വലിയ ഇമോഷനായാണ് ആർമി കാണുന്നത്. പുതിയ പ്രൊജക്റ്റിനെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ പുറത്തുവന്നിട്ടില്ലെങ്കിലും, സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും ഈ ബിൽബോർഡുകളുടെ ചിത്രങ്ങളും വിവിധ ഫാൻ തിയറികളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്.

Also Read: തമിഴകത്ത് അനശ്വര തരംഗം; ബോക്സ് ഓഫീസിൽ കുതിച്ച് ‘വിത്ത് ലവ്’

See also  തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയില്‍ പൊട്ടിത്തെറി. നാല്‌ പേർക്ക് ദാരുണാന്ത്യം

വരാനിരിക്കുന്ന ആൽബത്തിന്റെ ഭാഗമായുള്ള ഒരു പുതിയ ലവ് സോങ് ആയിരിക്കുമോ ഇതെന്നാണ് ആരാധകർക്കിടയിലെ പ്രധാന ചർച്ച. ബിൽബോർഡുകൾ പക്കാ എസ്തറ്റിക്കായി ഒരുക്കിയിരിക്കുന്നത് ആരാധകരെ കൂടുതൽ ആകർഷിക്കുന്നുണ്ട്. ഔദ്യോഗിക സ്ഥിരീകരണം വരുന്നത് വരെ ഈ കാത്തിരിപ്പും ആകാംക്ഷയും തുടരുമെങ്കിലും, ബിടിഎസ് വീണ്ടും ചരിത്രം കുറിക്കാൻ പോവുകയാണെന്നും ഈ കംബാക്ക് അടുത്ത ലെവലിൽ ആയിരിക്കുമെന്നും ആരാധകർ ഉറപ്പിച്ചു പറയുന്നു.

The post സിറ്റികളിൽ മിസ്റ്റീരിയസ് ബിൽബോർഡുകൾ; ബിടിഎസ് വമ്പൻ തിരിച്ചുവരവിനൊരുങ്ങുന്നോ? ആവേശത്തിൽ ആർമി! appeared first on Express Kerala.

Spread the love
Scroll to Top