
പൈനാപ്പിൾ ഉപ്പിലിട്ടത് കഴിച്ചു ശീലിച്ചവർക്ക് തീർച്ചയായും പ്രിയപ്പെട്ടതാകും പൈനാപ്പിൾ അച്ചാർ. മധുരവും പുളിയും എരിവും ഒരേപോലെ ഒത്തുചേരുന്ന ഈ അച്ചാർ സദ്യകൾക്കോ ബിരിയാണിക്കോ ഒപ്പം സൈഡ് ഡിഷ് ആയി ഉപയോഗിക്കാൻ മികച്ചതാണ്. പൈനാപ്പിൾ ചെറിയ കഷണങ്ങളായി മുറിച്ച്, ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് വഴറ്റിയ ശേഷം കായവും ഉലുവപ്പൊടിയും നല്ലെണ്ണയിൽ മൂപ്പിച്ചെടുത്ത مصാലയുമായി യോജിപ്പിച്ചാൽ മിനിറ്റുകൾക്കുള്ളിൽ ഈ വിഭവം തയ്യാറാക്കാം. എളുപ്പത്തിൽ ഉണ്ടാക്കാമെന്നതും മാസങ്ങളോളം കേടുകൂടാതെ ഇരിക്കുമെന്നതുമാണ് ഇതിന്റെ പ്രത്യേകത.
സാധനങ്ങൾ
പൈനാപ്പിൾ – ഒരെണ്ണം
ഇഞ്ചി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )
വെളുത്തുള്ളി – ചെറുതായി അരിഞ്ഞത് ( രണ്ട് സ്പൂൺ )
പച്ചമുളക്- 4 എണ്ണം
കറിവേപ്പില -3 തണ്ട്
അച്ചാറുപ്പൊടി – ആവശ്യത്തിന്
ഉപ്പ് – ആവശ്യത്തിന്
മുളകുപൊടി – ആവശ്യത്തിന്
കാശ്മീരി മുളകുപൊടി – ആവശ്യത്തിന്
ഉലുവ പൊടി – അര ടീസ് സ്പൂൺ
കടുക് – ആവശ്യത്തിന്
മഞ്ഞൾപ്പൊടി – അര ടീസ് സ്പൂൺ
കായപൊടി – ടീസ് സ്പൂൺ
വിനാഗിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം പൈനാപ്പിൾ ചെറിയ കക്ഷണങ്ങളായി മുറിച്ച് മാറ്റി വെയ്ക്കുക. ശേഷം ഒരു ചട്ടിയിലേക്ക് ആവശ്യത്തിന് എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.
ശേഷം ഉലുവ, പച്ചമുളക് അരിഞ്ഞത് , വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് നന്നായി മൂപ്പിച്ചെടുക്കുക. ശേഷം രണ്ട് തരം മുളകുപൊടി, അച്ചാറുപ്പൊടി, ഒരു നുള്ള് മഞ്ഞൾപൊടി, ഉപ്പ്, കൂടെ അരിഞ്ഞു വെച്ചിരിക്കുന്ന പൈനാപ്പിൾ ചേർത്ത് നന്നായി ഇളക്കുക. ശേഷം കായപൊടി, വിനാഗിരിയും കൂടെ ചേർത്ത് ഇളക്കുക. ചട്ടി സ്റ്റോവിൽ നിന്ന് മാറ്റിവെയ്ക്കുക. പൈനാപ്പിൾ അച്ചാർ തയ്യാർ.
The post നാവിൽ വെള്ളമൂറുന്ന മധുരവും എരിവും; ഇതാ ഒരു സ്‌പെഷ്യൽ പൈനാപ്പിൾ അച്ചാർ! appeared first on Express Kerala.




