മണിക്കൂറിൽ 300 കി.മീ വേഗത! സൗദി-ഖത്തർ അതിവേഗ റെയിൽവേ വരുന്നു, മന്ത്രിസഭയുടെ അംഗീകാരം

മണിക്കൂറിൽ 300 കി.മീ വേഗത! സൗദി-ഖത്തർ അതിവേഗ റെയിൽവേ വരുന്നു, മന്ത്രിസഭയുടെ അംഗീകാരം

ൾഫ് മേഖലയിലെ ഗതാഗത സംവിധാനത്തിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സൗദി അറേബ്യയെയും ഖത്തറിനെയും ബന്ധിപ്പിക്കുന്ന അതിവേഗ ഇലക്ട്രിക് റെയിൽവേ പദ്ധതിക്ക് സൗദി മന്ത്രിസഭ ഔദ്യോഗിക അംഗീകാരം നൽകി. സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ റിയാദിൽ ചേർന്ന യോഗത്തിലാണ് ഈ ചരിത്രപരമായ തീരുമാനമുണ്ടായത്. മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകൾ യാഥാർത്ഥ്യമാകുന്നതോടെ റിയാദിനും ദോഹയ്ക്കും ഇടയിലുള്ള യാത്രാസമയം ഗണ്യമായി കുറയും. ഇരുരാജ്യങ്ങൾക്കുമിടയിലുള്ള സാമ്പത്തിക-വിനോദസഞ്ചാര ബന്ധങ്ങൾ ശക്തിപ്പെടുത്താൻ ഈ പദ്ധതി നിർണ്ണായകമാകും.

റിയാദിനെയും ദോഹയെയും തമ്മിൽ നേരിട്ട് ബന്ധിപ്പിക്കുന്നതോടൊപ്പം കിഴക്കൻ പ്രവിശ്യയിലെ ദമ്മാം, ഹുഫൂഫ് എന്നീ പ്രധാന നഗരങ്ങളെയും ഈ അതിവേഗ റെയിൽപാതയുമായി കോർത്തിണക്കും. റിയാദിലെ പുതിയ കിങ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തെയും ദോഹയിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെയും ബന്ധിപ്പിച്ചുകൊണ്ടുള്ള നേരിട്ടുള്ള റെയിൽ ഗതാഗതം പ്രവാസികൾക്കും അന്താരാഷ്ട്ര സഞ്ചാരികൾക്കും വലിയ അനുഗ്രഹമാകും. ഗൾഫ് സഹകരണ കൗൺസിൽ രാജ്യങ്ങളെ റെയിൽവേ വഴി ബന്ധിപ്പിക്കുക എന്ന വിശാലമായ ലക്ഷ്യത്തിലേക്കുള്ള പ്രധാന ചുവടുവെപ്പായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

The post മണിക്കൂറിൽ 300 കി.മീ വേഗത! സൗദി-ഖത്തർ അതിവേഗ റെയിൽവേ വരുന്നു, മന്ത്രിസഭയുടെ അംഗീകാരം appeared first on Express Kerala.

Spread the love
Scroll to Top