loader image
മഥുരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മരണത്തിന് ഉത്തരവാദികൾ ആരുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

മഥുരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മരണത്തിന് ഉത്തരവാദികൾ ആരുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ്

ലഖ്‌നൗ: ഉത്തർപ്രദേശിലെ മഥുര ജില്ലയിലുള്ള ഖപ്പാർപൂർ ഗ്രാമത്തിൽ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയിൽ കണ്ടെത്തി. കർഷകനായ മനീഷ് കുമാർ (35), ഭാര്യ, ഇവരുടെ മൂന്ന് മക്കൾ എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മനീഷ് കുമാറിനെ വൈദ്യുതാഘാതമേറ്റ നിലയിലും ഭാര്യയെ തൂങ്ങിമരിച്ച നിലയിലുമാണ് കണ്ടെത്തിയത്. മൂന്ന് മക്കളായ ഹണി, പ്രിയൻഷി, പ്രതീക് എന്നിവരെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു. സംഭവത്തിൽ കേസെടുത്ത പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മരണസ്ഥലത്തുനിന്നും പോലീസ് ഒരു ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. താനും ഭാര്യയും സ്വമേധയാ ജീവിതം അവസാനിപ്പിക്കുകയാണെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. കടബാധ്യതകളില്ല, ഞങ്ങളുടെ മരണശേഷം ആരെങ്കിലും പണം അവകാശപ്പെട്ട് വന്നാൽ നൽകരുതെന്നും കുറിപ്പിലുണ്ട്. മനീഷ് കുമാറിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചാണ് നിലവിൽ പോലീസ് അന്വേഷണം പുരോഗമിക്കുന്നത്.

The post മഥുരയിൽ ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ച നിലയിൽ; മരണത്തിന് ഉത്തരവാദികൾ ആരുമില്ലെന്ന് ആത്മഹത്യാക്കുറിപ്പ് appeared first on Express Kerala.

See also  കുട്ടികളിലെ പ്രതിരോധശേഷിക്ക് ‘കുടൽ’ സംരക്ഷണം; ശീലിക്കാം ഈ ആരോഗ്യകരമായ ഭക്ഷണക്രമം
Spread the love

New Report

Close