
ബാങ്ക് യൂണിയനുകൾ പ്രഖ്യാപിച്ച പൊതുപണിമുടക്കിന്റെ പശ്ചാത്തലത്തിൽ, ഫെബ്രുവരി 12 വ്യാഴാഴ്ച നടത്താനിരുന്ന ഓൺലൈൻ പരീക്ഷകൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മാറ്റിവെച്ചു. ഇൻഡസ്ട്രിയൽ ട്രെയിനിങ് വകുപ്പിലെ ജൂനിയർ ഇൻസ്ട്രക്ടർ തസ്തികയിലേക്കുള്ള പരീക്ഷയാണ് മാറ്റിയിരിക്കുന്നത്.
പുതുക്കിയ തീയതി പ്രകാരം ഈ പരീക്ഷ ഫെബ്രുവരി 21-ന് നടക്കും. പരീക്ഷാ കേന്ദ്രങ്ങളിലോ സമയത്തോ മാറ്റമുണ്ടാകില്ലെന്ന് പിഎസ്‍സി അറിയിച്ചു. ഉദ്യോഗാർത്ഥികൾ നേരത്തെ ഡൗൺലോഡ് ചെയ്ത അഡ്മിഷൻ ടിക്കറ്റുമായി തന്നെ നിശ്ചയിച്ച കേന്ദ്രങ്ങളിൽ ഹാജരാകേണ്ടതാണ്.
The post പൊതുപണിമുടക്ക്, നാളെ നടത്താനിരുന്ന പിഎസ്‌സി പരീക്ഷകൾ മാറ്റിവെച്ചു appeared first on Express Kerala.


