loader image
യുഎഇയിൽ റമദാൻ ഇളവുകൾ പ്രഖ്യാപിച്ചു! സ്വകാര്യ മേഖലയിൽ ജോലി സമയം രണ്ട് മണിക്കൂർ കുറച്ചു

യുഎഇയിൽ റമദാൻ ഇളവുകൾ പ്രഖ്യാപിച്ചു! സ്വകാര്യ മേഖലയിൽ ജോലി സമയം രണ്ട് മണിക്കൂർ കുറച്ചു

മദാൻ മാസത്തോടനുബന്ധിച്ച് യുഎഇയിലെ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ചുകൊണ്ട് മാനവ വിഭവശേഷി സ്വദേശിവത്ക്കരണ മന്ത്രാലയം ഉത്തരവിറക്കി. സാധാരണ പ്രവൃത്തിസമയത്തിൽ നിന്നും രണ്ട് മണിക്കൂറാണ് ഇളവ് നൽകിയിരിക്കുന്നത്. ബിസിനസ് സ്ഥാപനങ്ങളുടെ സ്വഭാവമനുസരിച്ച് ജോലി സമയം ക്രമീകരിക്കാനോ അല്ലെങ്കിൽ ജീവനക്കാർക്ക് ‘വർക്ക് ഫ്രം ഹോം’ സൗകര്യം നൽകാനോ കമ്പനികൾക്ക് അനുവാദമുണ്ട്. നിശ്ചിത സമയത്തിനപ്പുറം ജോലി ചെയ്യുന്ന ഓരോ മണിക്കൂറിനും ജീവനക്കാർക്ക് ഓവർടൈം നൽകണമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

സ്വകാര്യ മേഖലയ്ക്ക് പുറമെ സർക്കാർ ജീവനക്കാരുടെ പുതുക്കിയ പ്രവൃത്തിസമയവും അധികൃതർ നേരത്തെ പ്രഖ്യാപിച്ചിരുന്നു. സർക്കാർ സ്ഥാപനങ്ങൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 9 മണി മുതൽ ഉച്ചയ്ക്ക് 2:30 വരെയും, വെള്ളിയാഴ്ചകളിൽ രാവിലെ 9 മുതൽ ഉച്ചയ്ക്ക് 12 മണിവരെയുമാണ് പ്രവർത്തിക്കുക. റമദാൻ മാസത്തിൽ വ്രതമെടുക്കുന്ന ജീവനക്കാർക്ക് ആശ്വാസം നൽകുന്നതിനും പ്രാർത്ഥനകൾക്കായി സമയം കണ്ടെത്തുന്നതിനുമാണ് രാജ്യത്ത് പ്രവൃത്തിസമയത്തിൽ ഇത്തരത്തിൽ മാറ്റം വരുത്തുന്നത്.

The post യുഎഇയിൽ റമദാൻ ഇളവുകൾ പ്രഖ്യാപിച്ചു! സ്വകാര്യ മേഖലയിൽ ജോലി സമയം രണ്ട് മണിക്കൂർ കുറച്ചു appeared first on Express Kerala.

See also  നാവിൻതുമ്പിൽ രുചിമേളം; തട്ടുകട സ്‌റ്റൈലിൽ കൊതിയൂറും ‘കൊത്തുപൊറോട്ട’
Spread the love

New Report

Close