loader image
കാത്തുസൂക്ഷിക്കാം ആ പഴയ രുചി; കുറെനാൾ കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി

കാത്തുസൂക്ഷിക്കാം ആ പഴയ രുചി; കുറെനാൾ കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി

ല്ല മട്ടയരി കഴുകി ഉണക്കി ചീനച്ചട്ടിയിലിട്ട് നന്നായി ചുവക്കെ വറുത്തെടുക്കുന്നതാണ് അരിയുണ്ടയുടെ രുചിയുടെ രഹസ്യം. പഴമയുടെ രുചിയുള്ള അരിയുണ്ട റെസിപ്പി ഇതാ.

സാധനങ്ങൾ

മട്ട അരി വറുത്തത് – 2 1/2 കപ്പ്
തേങ്ങ – 1 ചിരവിയത്
ശർക്കര – 5 അച്ച്
ഏലക്ക – 3
അണ്ടിപ്പരിപ്പ് – 6 എണ്ണം
വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം തന്നെ ചുവടു കട്ടിയുള്ള ഒരു പാൻ അടുപ്പിൽ വച്ച് ചൂടായാൽ അതിലേക്ക് എടുത്ത് വെച്ചിരിക്കുന്ന അരി ഇട്ട് നന്നായി വറുത്തെടുക്കുക.
ശേഷം ഇത് ചൂടാറാൻ മാറ്റിവെക്കുക. ശേഷം തേങ്ങ നെയ്യിൽ ചെറുതായി ചൂടാക്കി മാറ്റി വെക്കുക. ഒരു പാനിൽ ശർക്കര ഇട്ട് അൽപ്പം വെള്ളം ഒഴിച്ച് അടുപ്പിൽ വച്ച് ശർക്കര പാനി ആകുക. വെള്ളം കൂടാതിരിക്കാൻ ശ്രദ്ധിക്കണം. ശേഷം വറുത്ത അരിയും ഏലക്കായും അണ്ടിപരിപ്പും മിക്സിയിൽ ഇട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ശേഷം ഈ പൊടിച്ച കൂട്ടും തേങ്ങയും ശർക്കര പാനിയിൽ ചേർത്ത നന്നായി ഇളക്കി യോജിപ്പിച്ച ശേഷം അരിപൊടിയിലേക്ക് ചേർത്ത് നന്നായി യോജിപ്പിക്കുക. ഈ കൂട്ട് ചെറിയ ചൂടിൽ ചെറിയ ചെറിയ ബോൾസ് ആക്കി ഉരുട്ടി എടുക്കുക.

See also  മുഖം പോലെ പാദങ്ങളും തിളങ്ങട്ടെ; വീട്ടിൽ തന്നെ ചെയ്യാവുന്ന ഫൂട്ട് കെയർ മാജിക് ഇതാ!…

The post കാത്തുസൂക്ഷിക്കാം ആ പഴയ രുചി; കുറെനാൾ കേടാകാത്ത ‘നാടൻ അരിയുണ്ട’ റെസിപ്പി appeared first on Express Kerala.

Spread the love

New Report

Close