loader image
സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു; മലപ്പുറത്ത് അതീവ ജാഗ്രത, പത്ത് ദിവസത്തിനിടെ 285 പേർക്ക് രോഗം

സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു; മലപ്പുറത്ത് അതീവ ജാഗ്രത, പത്ത് ദിവസത്തിനിടെ 285 പേർക്ക് രോഗം

മലപ്പുറം: സംസ്ഥാനത്ത് ചൂട് കടുത്തതോടെ ചിക്കൻപോക്സ് പടരുന്നു. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മലപ്പുറം ജില്ലയിൽ മാത്രം 285 പേർ സർക്കാർ ആശുപത്രികളിൽ ചികിത്സ തേടി. നിലവിൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് മലപ്പുറത്താണ്. പാലക്കാട് (185), കണ്ണൂർ (143), കോഴിക്കോട് (141) എന്നീ ജില്ലകളാണ് തൊട്ടുപിന്നിലുള്ളത്. സ്വകാര്യ ആശുപത്രികളിലെ കണക്കുകൾ കൂടി ചേർത്താൽ രോഗബാധിതരുടെ എണ്ണം ഇതിലും എത്രയോ ഇരട്ടിയാകാനാണ് സാധ്യത.

സാധാരണയായി വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് ചിക്കൻപോക്സ് വ്യാപനം ഉണ്ടാകാറുള്ളത്. എന്നാൽ ഇത്തവണ ഫെബ്രുവരി ആദ്യവാരം തന്നെ താപനില ഉയർന്നത് വൈറസ് വ്യാപനത്തിന് അനുകൂല സാഹചര്യമൊരുക്കി. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണം ഇനിയും വർധിക്കാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

The post സംസ്ഥാനത്ത് ചിക്കൻപോക്സ് പടരുന്നു; മലപ്പുറത്ത് അതീവ ജാഗ്രത, പത്ത് ദിവസത്തിനിടെ 285 പേർക്ക് രോഗം appeared first on Express Kerala.

Spread the love
See also  മുഖം പോലെ പാദങ്ങളും തിളങ്ങട്ടെ; വീട്ടിൽ തന്നെ ചെയ്യാവുന്ന ഫൂട്ട് കെയർ മാജിക് ഇതാ!…

New Report

Close