
കൊല്ലം: കൊല്ലം പരവൂർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് പ്ലസ് വൺ വിദ്യാർത്ഥികളെ കാണാതായി. കൊല്ലം അയത്തിൽ സ്വദേശികളായ കണ്ണൻ, വിപിൻ എന്നിവരെയാണ് കാണാതായത്. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ പൊഴിക്കര ദേവി ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം.
അഞ്ച് വിദ്യാർത്ഥികൾ ഒരുമിച്ചാണ് കടൽത്തീരത്ത് എത്തിയത്. ഇതിൽ മൂന്ന് പേരാണ് കടലിൽ കുളിക്കാനിറങ്ങിയത്. കൂടെയുണ്ടായിരുന്നവരിൽ ഒരാളെ ഉടൻ തന്നെ രക്ഷപ്പെടുത്താനായെങ്കിലും കണ്ണനെയും വിപിനെയും കാണാതാവുകയായിരുന്നു. നേവി, കോസ്റ്റ് ഗാർഡ് എന്നിവരുടെ സഹായത്തോടെ കടലിൽ തെരച്ചിൽ നടത്തിവരികയാണ്. ചുഴിയാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
The post പരവൂരിൽ കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി; ഒരാളെ രക്ഷപ്പെടുത്തി appeared first on Express Kerala.


