തലോർ ദീപ്തി ഹൈസ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു

തലോർ ദീപ്തി ഹൈസ്കൂളിൽ സർഗോത്സവം സംഘടിപ്പിച്ചു

തലോർ ദീപ്തി ഹൈസ്കൂളിന്റെ സുവർണ്ണ ജൂബിലിയോട് അനുബന്ധിച്ച് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തിൽ സർഗോത്സവം സംഘടിപ്പിച്ചു. പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ വിജി തമ്പി ഉദ്ഘാടനം ചെയ്തു.

പൂർവ വിദ്യാർത്ഥി സംഘടന പ്രസിഡൻ്റ് അലോഷ്യസ് കുറ്റിക്കാട്ട് അധ്യക്ഷത വഹിച്ചു. ജൂബിലി കമ്മിറ്റി ചെയർമാൻ ജോസഫ് ടാജറ്റ് മുഖ്യാതിഥിയായിരുന്നു. സ്കൂൾ മാനേജർ ഫാ. ആൻറണി വേലത്തിപറമ്പിൽ അനുഗ്രഹപ്രഭാഷണം നൽകി. പ്രിൻസിപ്പൽ റീന ജോൺ, പൂർവ്വ വിദ്യാർത്ഥി സംഘടന സെക്രട്ടറി പി.എൽ. ജോമി, പി.ടി.എ പ്രസിഡൻ്റ് ഒ.കെ.ജഗദീഷ്, മിനി വിൽസൺ തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് നടന്ന കഥ, കവിത, ചിത്രരചന മത്സരങ്ങളിൽ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറോളം കുട്ടികൾ പങ്കെടുത്തു.

Spread the love

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top