സിലബസിന് പുറത്തെ ചോദ്യത്തിനും ഉത്തരമുണ്ട്! താരിഖിനെ നേരിടാൻ സൂര്യയുടെ തന്ത്രം

സിലബസിന് പുറത്തെ ചോദ്യത്തിനും ഉത്തരമുണ്ട്! താരിഖിനെ നേരിടാൻ സൂര്യയുടെ തന്ത്രം

കൊളംബോയിൽ പാകിസ്ഥാനെതിരായ നിർണായക പോരാട്ടത്തിന് മുന്നോടിയായി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ വേറിട്ട പരിശീലന രീതി കായിക ലോകത്ത് ചർച്ചയാകുന്നു. പാക് ടീമിൻ്റെ സ്പിൻ കരുത്തായ ഉസ്മാൻ താരിഖിന്റെ വിചിത്രമായ ബൗളിംഗ് ആക്ഷൻ അതേപടി അനുകരിച്ച് നെറ്റ്സിൽ പന്തെറിഞ്ഞാണ് സൂര്യകുമാർ ആരാധകരെയും സഹതാരങ്ങളെയും അമ്പരപ്പിച്ചത്. ഉസ്മാൻ താരിഖിന്റെ ബൗളിംഗിനെക്കുറിച്ചുള്ള ചോദ്യത്തിന്, സിലബസിന് പുറത്തുനിന്നുള്ള ചോദ്യത്തിന് ഉത്തരം കണ്ടെത്തുന്നത് പോലെ തങ്ങൾ ഇതിനെ നേരിടാൻ സജ്ജമാണെന്ന് സൂര്യകുമാർ ആത്മവിശ്വാസം പ്രകടിപ്പിച്ചു.

റണ്ണപ്പ് എടുത്ത് ക്രീസിനടുത്തെത്തി പെട്ടെന്ന് നിശ്ചലനാവുകയും പിന്നീട് പന്തെറിയുകയും ചെയ്യുന്ന താരിഖിന്റെ സങ്കീർണ്ണമായ ശൈലി സൂര്യകുമാർ കൃത്യമായി അനുകരിക്കുന്ന വീഡിയോ ഐസിസി പുറത്തുവിട്ടു. ഈ പ്രത്യേക ശൈലിയിലുള്ള പന്തുകളെ നേരിടാൻ ഇന്ത്യൻ ബാറ്റർമാരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ക്യാപ്റ്റൻ തന്നെ ബൗളറുടെ വേഷമണിഞ്ഞത്. അസുഖബാധിതനായിരുന്ന യുവതാരം അഭിഷേക് ശർമ്മ പൂർണ്ണ ആരോഗ്യവാനായി തിരിച്ചെത്തി സൂര്യകുമാറിന്റെ പന്തുകളിൽ ദീർഘനേരം പരിശീലനം നടത്തിയത് ഇന്ത്യൻ ക്യാമ്പിന് വലിയ ആശ്വാസമായിട്ടുണ്ട്.

Also Read: ഇന്ത്യക്കെതിരെ ബാബർ വെറും ‘കടലാസ് പുലി’? കണക്കുകളിൽ വിറച്ച് പാക് നായകൻ; നാളെ തീപ്പാറും പോരാട്ടം!

പാകിസ്ഥാൻ ഉയർത്തുന്ന സ്പിൻ വെല്ലുവിളിയെ മറികടക്കാൻ കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവരുടെ പന്തുകളെ നേരിട്ടും ഇന്ത്യൻ സംഘം കഠിനമായ തയ്യാറെടുപ്പുകൾ നടത്തുന്നുണ്ട്. അഭിഷേക് ശർമ്മ പാകിസ്ഥാനെതിരെ കളിക്കുമെന്ന സൂചനകൾ പരിശീലന സെഷനുകൾ നൽകുന്നു. കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിൽ ഞായറാഴ്ച വൈകുന്നേരം 7 മണിക്കാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന ഈ ആവേശപ്പോരാട്ടം നടക്കുന്നത്

The post സിലബസിന് പുറത്തെ ചോദ്യത്തിനും ഉത്തരമുണ്ട്! താരിഖിനെ നേരിടാൻ സൂര്യയുടെ തന്ത്രം appeared first on Express Kerala.

Spread the love
Scroll to Top