loader image
കാട്ടാളൻ വരുന്നു! വന്യമായ ചുവടുകളുമായി സുനിൽ; അജനീഷ് ലോക്നാഥ് സംഗീതമൊരുക്കിയ ‘മജക്കോ മല്ലിക’ പുറത്ത്

കാട്ടാളൻ വരുന്നു! വന്യമായ ചുവടുകളുമായി സുനിൽ; അജനീഷ് ലോക്നാഥ് സംഗീതമൊരുക്കിയ ‘മജക്കോ മല്ലിക’ പുറത്ത്

ൻ്റണി വർഗീസ് പെപ്പെ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കാട്ടാളൻ’ സിനിമയിലെ ആദ്യ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി. ‘മജക്കോ മല്ലിക’ എന്ന് തുടങ്ങുന്ന ഗാനത്തിന് സംഗീതം നൽകിയിരിക്കുന്നത് കന്നഡയിലെ ഹിറ്റ് സംഗീത സംവിധായകൻ അജനീഷ് ലോക്നാഥാണ്. ‘പുഷ്പ’, ‘ജയിലർ’ എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തനായ സുനിൽ ആണ് ഈ വന്യമായ താളത്തിലുള്ള ഗാനത്തിൽ വിസ്മയിപ്പിക്കുന്ന ചുവടുകളുമായെത്തുന്നത്. ക്യൂബ്സ് എൻ്റർടെയ്ൻമെൻ്റിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് നവാഗതനായ പോൾ ജോർജ് സംവിധാനം ചെയ്യുന്ന ഈ ചിത്രം മെയ് മാസത്തിൽ ലോകമെമ്പാടും റിലീസിനെത്തും.

സൂപ്പർഹിറ്റ് ചിത്രം ‘മാർക്കോ’യ്ക്ക് ശേഷം ഷെരീഫ് മുഹമ്മദ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്. പെപ്പെയ്‌ക്കൊപ്പം ദുഷാര വിജയൻ, സുനിൽ, കബീർ ദുഹാൻ സിങ് എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു. കൂടാതെ ജഗദീഷ്, സിദ്ധിഖ്, ആൻസൺ പോൾ, റാപ്പർ ബേബി ജീൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ‘ഓങ്-ബാക്ക്’ എന്ന ലോകപ്രശസ്ത തായ്‌ലൻഡ് മാർഷ്യൽ ആ‍ർട്സ് സിനിമയുടെ അണിയറപ്രവർത്തകരും ആ സിനിമയിലൂടെ പ്രശസ്തനായ ‘പോംഗ്’ എന്ന ആനയും ഈ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. തായ്‌ലൻഡിലായിരുന്നു സിനിമയുടെ ആക്ഷൻ രംഗങ്ങളുടെ ചിത്രീകരണം.

See also  സുനിൽ കുമാറിനെ നായകനാക്കാൻ പോലീസ് നടത്തിയ നാടകം പാളി; അന്വേഷണ റിപ്പോർട്ടിനെതിരെ ബി. ഗോപാലകൃഷ്ണൻ

Also Read: “ജീവിതം നിങ്ങൾക്കായി കരുതിവെച്ചത് നിങ്ങളെ തേടിയെത്തും”; തമിഴ്നാട് സർക്കാരിന്റെ മികച്ച നടി പുരസ്‌കാരം ഏറ്റുവാങ്ങി മഞ്ജു വാര്യർ

സാങ്കേതിക മികവിലും ഏറെ മുന്നിട്ടുനിൽക്കുന്ന ‘കാട്ടാളന്റെ’ സംഭാഷണം ഒരുക്കുന്നത് ഉണ്ണി ആറാണ്. ഷമീർ മുഹമ്മദ് എഡിറ്റിംഗും ചന്ദ്രു സെൽവരാജ്, രെണദേവ് എന്നിവർ ഛായാഗ്രഹണവും നിർവ്വഹിക്കുന്നു. ടി സീരീസാണ് സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നിഹാൽ സാദിഖ് ഒരുക്കുന്ന ഒരു പ്രത്യേക പ്രൊമോ ഗാനവും ചിത്രത്തിലുണ്ടാകും. വിനായക് ശശികുമാറാണ് ലിറിക്കൽ വീഡിയോയിലെ വരികൾ എഴുതിയിരിക്കുന്നത്.

The post കാട്ടാളൻ വരുന്നു! വന്യമായ ചുവടുകളുമായി സുനിൽ; അജനീഷ് ലോക്നാഥ് സംഗീതമൊരുക്കിയ ‘മജക്കോ മല്ലിക’ പുറത്ത് appeared first on Express Kerala.

Spread the love

New Report

Close