loader image
ശബരിമല സ്വർണ്ണക്കൊള്ള! അന്വേഷണം സിനിമ-രാഷ്ട്രീയ മേഖലകളിലേക്ക്; നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

ശബരിമല സ്വർണ്ണക്കൊള്ള! അന്വേഷണം സിനിമ-രാഷ്ട്രീയ മേഖലകളിലേക്ക്; നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും

ബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഊർജിതമാക്കിയിരിക്കുകയാണ്. കേസിലെ ഇടനിലക്കാരനായ കൽപേഷും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീയും ഇന്ന് കൊച്ചിയിലെ ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിനായി ഹാജരായേക്കും. ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് ജയശ്രീയുടെ അറസ്റ്റ് സുപ്രീം കോടതി നേരത്തെ തടഞ്ഞിരുന്നെങ്കിലും, അന്വേഷണവുമായി സഹകരിക്കണമെന്ന കർശന വ്യവസ്ഥയിലാണ് ഈ ആനുകൂല്യം അനുവദിച്ചിരിക്കുന്നത്. സ്വർണ്ണക്കൊള്ളയുടെ മറവിൽ വൻതോതിലുള്ള കള്ളപ്പണ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യമാണ് കേന്ദ്ര ഏജൻസി പ്രധാനമായും പരിശോധിക്കുന്നത്.

അന്വേഷണം സിനിമാ-രാഷ്ട്രീയ മേഖലകളിലേക്കും വ്യാപിക്കുന്നതായാണ് സൂചനകൾ. കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പ്രമുഖ നടൻ ജയറാമിന് ഇഡി ഇതിനോടകം നോട്ടീസ് നൽകിയിട്ടുണ്ട്. സ്വർണ്ണക്കൊള്ളയിലെ പ്രധാന പ്രതികളിലൊരാളായ പോറ്റിയുമായി അടുത്ത ബന്ധമുള്ള രാഷ്ട്രീയ നേതാക്കളും നിലവിൽ അന്വേഷണ പരിധിയിലാണ്. വരും ദിവസങ്ങളിൽ കൂടുതൽ പ്രമുഖരെ ചോദ്യം ചെയ്യുന്നതോടെ കൊള്ളയ്ക്ക് പിന്നിലെ സാമ്പത്തിക സ്രോതസ്സുകളെക്കുറിച്ചും വിദേശബന്ധങ്ങളെക്കുറിച്ചും വ്യക്തമായ ചിത്രം ലഭിക്കുമെന്നാണ് ഇഡി പ്രതീക്ഷിക്കുന്നത്

The post ശബരിമല സ്വർണ്ണക്കൊള്ള! അന്വേഷണം സിനിമ-രാഷ്ട്രീയ മേഖലകളിലേക്ക്; നടൻ ജയറാമിനെ ഇഡി ചോദ്യം ചെയ്യും appeared first on Express Kerala.

See also  എപ്‌സ്റ്റീൻ ഫയലുകൾ ഇനി വിരൽത്തുമ്പിൽ; ലോകനേതാക്കളെ വിറപ്പിച്ച് ‘ജെ മെയിൽ’ തരംഗമാകുന്നു
Spread the love

New Report

Close