ഹംപി കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി

ഹംപി കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി

തെലങ്കാന: ഹംപി കൂട്ടബലാത്സംഗ കേസിൽ മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി. വിദേശ വനിതയടക്കം രണ്ടുപേരെ ബലാത്സംഗം ചെയ്ത കേസിലാണ് ഗംഗാവതി കോടതി ശിക്ഷ വിധിച്ചത്. മല്ലേഷ് (22), സായി (21), ശരണപ്പ (27) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. 2025 മാർച്ചിൽ നടന്ന സംഭവത്തിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. ഇസ്രയേലി സ്വദേശിയായ വിദേശ വനിതയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും ആണ് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. ഒപ്പമുണ്ടായിരുന്ന അമേരിക്കൻ വിനോദസഞ്ചാരിയെ കൊലപ്പെടുത്തുകയും ചെയ്തു. വിദേശ വനിതകളെ കൂടാതെ മറ്റ് രണ്ട് ആഭ്യന്തര വിനോദസഞ്ചാരികളെയും പ്രതികൾ അതിക്രൂരമായി തല്ലിച്ചതച്ചിരുന്നു.

The post ഹംപി കൂട്ടബലാത്സംഗ കേസ്; മൂന്ന് പ്രതികൾക്കും വധശിക്ഷ വിധിച്ച് കോടതി appeared first on Express Kerala.

Spread the love
Scroll to Top