
വേനൽച്ചൂടിന് ആശ്വാസം നൽകാൻ വീട്ടിൽ തന്നെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന രുചികരമായ ഒരു വിഭവമാണ് സേമിയ ഫ്രൂട്ട് ഡ്രിങ്ക്. ആരോഗ്യകരമായ പഴങ്ങളും സേമിയയും ചേരുന്ന ഈ ഡ്രിങ്ക് കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ആവശ്യമായ ചേരുവകൾ
സേമിയ – 1 കപ്പ്
പാൽ – 5 കപ്പ്
കസ്റ്റർഡ് പൗഡർ – 2 ടേബിൾ സ്പൂൺ (അര ഗ്ലാസ് പാലിൽ കലക്കിയത്)
കസ് കസ് – 1 ടേബിൾ സ്പൂൺ (വെള്ളത്തിൽ കുതിർത്തത്)
നെയ്യ് – 1 ടേബിൾ സ്പൂൺ
പഞ്ചസാര – ആവശ്യത്തിന്
ഫ്രൂട്ട്സ് – ആവശ്യത്തിന് (ആപ്പിൾ, പഴം, മാങ്ങ, മാതളം തുടങ്ങിയവ ചെറുതായി അരിഞ്ഞത്)
Also Read:വേദനയില്ലാതെ നടക്കാം; ഉപ്പൂറ്റിയിലെ വിള്ളൽ മാറ്റാൻ ഇതാ ചില എളുപ്പവഴികൾ
തയ്യാറാക്കുന്ന വിധം
ആദ്യം ഒരു പാൻ ചൂടാക്കി അതിലേക്ക് നെയ്യ് ഒഴിച്ച് സേമിയ നന്നായി വറുത്തെടുക്കുക. ഇതിലേക്ക് അഞ്ച് കപ്പ് പാൽ ഒഴിച്ച് സേമിയ വേവിക്കുക. സേമിയ വെന്തു വരുമ്പോൾ ആവശ്യത്തിന് പഞ്ചസാര ചേർക്കാം. ശേഷം നേരത്തെ കലക്കി വെച്ചിരിക്കുന്ന കസ്റ്റർഡ് മിശ്രിതം ഇതിലേക്ക് ഒഴിച്ച് നന്നായി ഇളക്കുക. മിശ്രിതം പതുക്കെ കുറുകി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്ത് തണുക്കാൻ വയ്ക്കുക.
ഈ കൂട്ട് നന്നായി തണുത്ത ശേഷം കുതിർത്തു വെച്ചിരിക്കുന്ന കസ് കസ്സും അരിഞ്ഞു വെച്ചിരിക്കുന്ന പഴങ്ങളും ചേർത്ത് ഇളക്കുക. ഇത് ഫ്രിഡ്ജിൽ വെച്ച് നന്നായി തണുപ്പിച്ച ശേഷം വിളമ്പാം.
The post വേനൽച്ചൂടിനെ തണുപ്പിക്കാൻ അടിപൊളി സേമിയ ഫ്രൂട്ട് ഡ്രിങ്ക്; റെസിപ്പി ഇതാ… appeared first on Express Kerala.


