റിയാദ് മെട്രോയും ബസ്സുകളും ഇനി പുലർച്ചെ വരെ! റമദാനിൽ യാത്രാസമയം നീട്ടി പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു

റിയാദ് മെട്രോയും ബസ്സുകളും ഇനി പുലർച്ചെ വരെ! റമദാനിൽ യാത്രാസമയം നീട്ടി പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു

മദാൻ മാസത്തിലെ തിരക്ക് പരിഗണിച്ച് റിയാദ് മെട്രോയുടെയും സിറ്റി ബസുകളുടെയും പ്രവർത്തന സമയം നീട്ടിയതായി റിയാദ് പബ്ലിക് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം ഞായർ മുതൽ വ്യാഴം വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട് മുതൽ പുലർച്ചെ 2.30 വരെ മെട്രോ സർവീസ് നടത്തും. വാരാന്ത്യ ദിനങ്ങളായ വെള്ളിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ മൂന്ന് വരെയും, ശനിയാഴ്ചകളിൽ രാവിലെ 11 മുതൽ പുലർച്ചെ 2.30 വരെയുമായിരിക്കും മെട്രോ ട്രെയിനുകൾ ലഭ്യമാകുക.

ബസ് സർവീസുകളിലും യാത്രക്കാർക്കായി വിപുലമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. സാധാരണ സിറ്റി ബസുകൾ ആഴ്ചയിലെ എല്ലാ ദിവസവും രാവിലെ 6.30 മുതൽ പുലർച്ചെ മൂന്ന് മണി വരെ നിരത്തിലിറങ്ങും. രാത്രികാലങ്ങളിൽ യാത്ര ചെയ്യുന്നവർക്കും പ്രാർത്ഥനകൾക്കായി പോകുന്നവർക്കും ഈ സമയമാറ്റം ഏറെ പ്രയോജനപ്പെടും.

Also Read: പള്ളികളിൽ സ്ഥലം പിടിക്കുന്നതിന് വിലക്ക്! സൗദി മന്ത്രാലയത്തിന്റെ പുതിയ നിർദേശം

യാത്രക്കാർക്ക് കൂടുതൽ സൗകര്യം നൽകുന്ന ‘ഓൺ-ഡിമാൻഡ്’ ബസുകളുടെ സമയക്രമത്തിലും മാറ്റമുണ്ട്. ഞായർ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ പുലർച്ചെ മൂന്ന് വരെയും, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 10.30 മുതൽ പുലർച്ചെ മൂന്ന് വരെയുമായിരിക്കും ഈ ബസുകൾ സർവീസ് നടത്തുക. റമദാനിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് പൊതുജനങ്ങൾക്ക് സുഗമമായ യാത്ര ഉറപ്പാക്കുകയാണ് ഈ പരിഷ്കാരത്തിലൂടെ ലക്ഷ്യമിടുന്നത്.

The post റിയാദ് മെട്രോയും ബസ്സുകളും ഇനി പുലർച്ചെ വരെ! റമദാനിൽ യാത്രാസമയം നീട്ടി പുതിയ ഷെഡ്യൂൾ പ്രഖ്യാപിച്ചു appeared first on Express Kerala.

Spread the love
Scroll to Top