ലേബർ റൂമിൽ നിന്നും കുഞ്ഞിനെ കടത്തി; ഡൽഹിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

ലേബർ റൂമിൽ നിന്നും കുഞ്ഞിനെ കടത്തി; ഡൽഹിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ

ഡൽഹി: ഡൽഹിയിൽ ആശുപത്രിയിലെ ലേബർ റൂമിൽ നിന്നും പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ മണിക്കൂറുകൾക്കുള്ളിൽ പിടികൂടി പോലീസ്. അംബേദ്കർ ആശുപത്രിയിൽ ഇന്ന് രാവിലെയോടെയാണ് സംഭവം നടന്നത്. അമ്മയുമായി സൗഹൃദം നടിച്ച് വിശ്വാസം പിടിച്ചുപറ്റിയ ശേഷം രണ്ട് സ്ത്രീകൾ ചേർന്ന് കുഞ്ഞിനെ കൈക്കലാക്കി കടന്നുകളയുകയായിരുന്നു. കുഞ്ഞുമായി രക്ഷപ്പെട്ട നാൽപ്പതുകാരിയെ ഡൽഹി മീററ്റ് എക്സ്പ്രസ് വേയിൽ വെച്ചാണ് പോലീസ് പിടികൂടിയത്. ഇവരെ കൂടാതെ 20 വയസ്സുകാരി അഹിർബൻ സക്സേനയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

The post ലേബർ റൂമിൽ നിന്നും കുഞ്ഞിനെ കടത്തി; ഡൽഹിയിൽ രണ്ട് സ്ത്രീകൾ പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top