
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ ഏഴ് സ്ഥലങ്ങളിൽ ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തി. ജാഗ്രതയുടെ ഭാഗമായി കൊട്ടാരക്കര, കോന്നി, ചെങ്ങന്നൂര്‍, ചങ്ങനാശേരി, മൂന്നാര്‍, തൃത്താല, മാനന്തവാടി എന്നീ പ്രദേശങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. യുവി സൂചിക 6 മുതൽ 7 വരെയുള്ള സ്ഥലങ്ങളാണ് അലർട്ടിൽ ഉൾപ്പെടുന്നത്.
കോന്നിയിലും മൂന്നാറിലുമാണ് ഏറ്റവും ഉയർന്ന യുവി സൂചിക (7) രേഖപ്പെടുത്തിയിരിക്കുന്നത്. ദീർഘസമയം അൾട്രാവയലറ്റ് കിരണങ്ങൾ ശരീരത്തിൽ നേരിട്ട് പതിക്കുന്നത് സൂര്യാതപം, ചർമ്മരോഗങ്ങൾ, നേത്രപ്രശ്നങ്ങൾ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമാകാമെന്ന് മുന്നറിയിപ്പുണ്ട്. പൊതുജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
Also Read: സേവ് ബോക്സ് തട്ടിപ്പ് കേസ്! നടൻ ജയസൂര്യയുടെ 39 ലക്ഷത്തിന്റെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
പകൽ 10 മുതൽ 3 വരെ യുവി സൂചിക കൂടുതലായി രേഖപ്പെടുന്നതിനാൽ ഈ സമയങ്ങളിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ജലഗതാഗത തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമ്മവും നേത്രവുമായി ബന്ധപ്പെട്ട രോഗങ്ങളുള്ളവർ, കാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)
The post കേരളത്തിൽ ‘യുവി’ പ്രഹരം; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, അതീവ ജാഗ്രതാ നിർദ്ദേശം appeared first on Express Kerala.


