
തിരുവനന്തപുരം: നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ സിസേറിയന് പിന്നാലെ നവജാതശിശു മരിച്ച സംഭവത്തിൽ പ്രത്യേക മെഡിക്കൽ സംഘം തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് സമർപ്പിക്കും. തിരുവനന്തപുരം മെഡിക്കൽ കോളജിൽ നിന്നുള്ള മൂന്നംഗ വിദഗ്ധ സംഘമാണ് വിഷയത്തിൽ വിശദമായ അന്വേഷണം നടത്തിയത്. അന്വേഷണ റിപ്പോർട്ട് ഇന്നലെ സീൽഡ് കവറിൽ ഡിഎംഇക്ക് കൈമാറിയിരുന്നു.
ഈ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ആരോഗ്യവകുപ്പ് തുടർനടപടികൾ സ്വീകരിക്കുക. ചികിത്സയിൽ പിഴവുണ്ടായോ അതോ സ്വാഭാവികമായ ആരോഗ്യപ്രശ്നങ്ങളാണോ മരണകാരണമെന്നത് റിപ്പോർട്ട് പുറത്തുവരുന്നതോടെ വ്യക്തമാകും. ആരോപണവിധേയനായ ഡോ. ബിന്ദു സുന്ദറിന്‍റെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ഡോക്ടർമാരുടെ സംഘടനയായ KGMOAയുടെ ആവശ്യം.
The post നെടുമങ്ങാട് ശിശുമരണം; മെഡിക്കൽ സംഘത്തിന്റെ അന്വേഷണ റിപ്പോർട്ട് ഇന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് appeared first on Express Kerala.


