loader image
ജീവനക്കാർക്ക് 20 കോടിയുടെ സർപ്രൈസ്! റേഞ്ച് റോവറും ഔഡിയുമടക്കം 47 കാറുകൾ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

ജീവനക്കാർക്ക് 20 കോടിയുടെ സർപ്രൈസ്! റേഞ്ച് റോവറും ഔഡിയുമടക്കം 47 കാറുകൾ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്

കോഴിക്കോട്: മുപ്പതാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്ക് കോടികൾ വിലമതിക്കുന്ന ആഡംബര കാറുകൾ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ്. കമ്പനിയുടെ വളർച്ചയിൽ നിർണ്ണായക പങ്ക് വഹിച്ച 47 ജീവനക്കാർക്കാണ് റേഞ്ച് റോവർ, ഔഡി, ലാൻഡ് റോവർ ഡിഫൻഡർ തുടങ്ങിയ ആഡംബര വാഹനങ്ങളും ടാറ്റ ഹാരിയർ, കിയ സെൽറ്റോസ് അടക്കമുള്ള ജനപ്രിയ മോഡലുകളും സമ്മാനിച്ചത്. മൊത്തം 20 കോടി രൂപയുടെ വാഹനങ്ങളാണ് ജീവനക്കാർക്ക് കൈമാറിയതെന്ന് ഹൈലൈറ്റ് ഗ്രൂപ്പ് വാർത്താക്കുറിപ്പിൽ അറിയിച്ചു.

ആഘോഷങ്ങൾക്കിടയിൽ കേരളത്തിന്റെ വികസനത്തിനായി വൻ പ്രഖ്യാപനങ്ങളും മാനേജ്‌മെന്റ് നടത്തി. 2030-ഓടെ കേരളത്തിലുടനീളം 50 ദശലക്ഷം ചതുരശ്ര അടി വിസ്തൃതിയിൽ പുതിയ നിർമ്മാണ-വാണിജ്യ പദ്ധതികൾ നടപ്പിലാക്കും. ഇത് വഴി സംസ്ഥാനത്ത് രണ്ട് ലക്ഷത്തിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും കമ്പനി അറിയിച്ചു. ഐടി പാർക്കുകൾ, ആധുനിക നഗരകേന്ദ്രങ്ങൾ എന്നിവയിലൂടെ കേരളത്തെ ആഗോള നിക്ഷേപ ഭൂപടത്തിൽ മുൻനിരയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പി. സുലൈമാൻ വ്യക്തമാക്കി.

Also Read: പുതിയ കാർ വാങ്ങണോ? നെക്‌സോണും ഹാരിയറും ഉൾപ്പെടെയുള്ള ടാറ്റാ കാറുകൾക്ക് വൻ ഓഫറുകൾ

See also  ട്രംപ് വേഴ്സസ് ഒബാമ: അന്യഗ്രഹജീവികളെ ചൊല്ലി അമേരിക്കൻ രാഷ്ട്രീയത്തിൽ പോര്; മറച്ചുവെച്ച സത്യങ്ങൾ പുറത്തേക്ക്?

1996-ൽ പ്രവർത്തനം ആരംഭിച്ച ഹൈലൈറ്റ് ഗ്രൂപ്പ്, കേരളത്തിലെ ആദ്യത്തെ സംഘടിത റീട്ടെയിൽ മാളായ ഫോക്കസ് മാൾ മുതൽ കോഴിക്കോട്ടെയും തൃശ്ശൂരിലെയും പ്രമുഖ മാളുകൾ വരെ നിർമ്മിച്ച് ശ്രദ്ധേയരായവരാണ്. നിലവിൽ പത്തോളം പുതിയ മാളുകളുടെ നിർമ്മാണം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു. 680 മില്യൺ ഡോളർ നിക്ഷേപത്തിൽ ഒരുങ്ങുന്ന വേൾഡ് ട്രേഡ് സെന്റർ പദ്ധതി കേരളത്തിന്റെ ആഗോള വ്യാപാര മേഖലയെ ശക്തിപ്പെടുത്തുമെന്ന് സിഇഒ അജിൽ മുഹമ്മദ് പറഞ്ഞു. 2025-ലെ എക്കണോമിക് ടൈംസിന്റെ ഐക്കോണിക് പ്രോജക്ട് ഓഫ് ദി ഇയർ പുരസ്കാരം നേടിയ ഹൈലൈറ്റ് ഒളിമ്പസിൽ വെച്ചായിരുന്നു വാർഷികാഘോഷ ചടങ്ങുകൾ നടന്നത്. നിലവിൽ പതിനായിരത്തോളം ജീവനക്കാരാണ് ഗ്രൂപ്പിന് കീഴിൽ ജോലി ചെയ്യുന്നത്.

The post ജീവനക്കാർക്ക് 20 കോടിയുടെ സർപ്രൈസ്! റേഞ്ച് റോവറും ഔഡിയുമടക്കം 47 കാറുകൾ സമ്മാനിച്ച് ഹൈലൈറ്റ് ഗ്രൂപ്പ് appeared first on Express Kerala.

Spread the love

New Report

Close