
കാസർകോട്: തൃക്കരിപ്പൂരിൽ പതിനാറുകാരി ക്രൂരമായ ലൈംഗിക ചൂഷണത്തിന് ഇരയായ കേസിൽ നടുക്കുന്ന വിവരങ്ങൾ പുറത്ത്. കേസിലെ മുഖ്യപ്രതി പതിനഞ്ചുകാരനാണെന്നും പെൺകുട്ടിയുടെ ബന്ധുവിന്റെ അറിവോടെയാണ് പീഡനം നടന്നതെന്നും പോലീസ് കണ്ടെത്തി. കഴിഞ്ഞ ഒരു വർഷത്തിനിടെ നിരവധി തവണയാണ് പെൺകുട്ടി ലൈംഗിക പീഡനത്തിന് ഇരയായത്.
മുഖ്യപ്രതിയായ 15-കാരൻ സോഷ്യൽ മീഡിയ വഴിയാണ് പെൺകുട്ടിയെ പരിചയപ്പെട്ടത്. കേസിൽ കോഴിക്കട ജീവനക്കാരനായ നൗഷാദ്, തൃക്കരിപ്പൂർ സ്വദേശി ഫയാസ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുതിരുന്നു. മുഖ്യപ്രതിയായ 15-കാരനും മറ്റൊരു പ്രതിയായ റാഷിദും ഒളിവിലാണ്. റാഷിദ് രണ്ടാഴ്ച മുൻപ് ഗൾഫിലേക്ക് കടന്നതായാണ് സൂചന. കേസിലെ മറ്റൊരു പ്രതിയായ പെൺകുട്ടിയുടെ സഹോദരി ഭർത്താവ് രണ്ട് മാസം മുൻപ് രോഗബാധിതനായി മരിച്ചിരുന്നു.
Also Read: പകൽ പാർലർ ഉടമ, രാത്രിയിൽ ‘മാഡം സെഹർ’; ലോറൻസ് ബിഷ്ണോയ് ഗ്യാങ്ങിന്റെ വനിതാ ഡോൺ പിടിയിൽ
പെൺകുട്ടിയുടെ വീട്ടിൽ കോഴിയിറച്ചി എത്തിച്ചിരുന്ന റാഷിദ് പീഡിപ്പിക്കുന്നത് വീട്ടുകാർ നേരിട്ടു കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് ചൈൽഡ് ലൈൻ നടത്തിയ കൗൺസിലിംഗിലാണ് ഒന്നിലധികം പേർ തന്നെ ചൂഷണം ചെയ്ത വിവരം പെൺകുട്ടി വെളിപ്പെടുത്തിയത്. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നും സാമ്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നും ചന്തേര പോലീസ് വിശദമായി അന്വേഷിച്ചുവരികയാണ്.
The post കാസർകോട് 16കാരിയെ പീഡിപ്പിച്ച സംഭവം; മുഖ്യപ്രതി 15-കാരൻ, പീഡനം നടന്നത് ബന്ധുവിൻ്റെ അറിവോടെ appeared first on Express Kerala.


