ഹോണടിച്ചിട്ടും മാറിയില്ല; കായംകുളത്ത് കാൽനടയാത്രക്കാരന്റെ ചെവി കടിച്ചുമുറിച്ചു

ഹോണടിച്ചിട്ടും മാറിയില്ല; കായംകുളത്ത് കാൽനടയാത്രക്കാരന്റെ ചെവി കടിച്ചുമുറിച്ചു

കായംകുളം: റോഡിലൂടെ നടന്നുപോകുമ്പോൾ ഹോണടിച്ചിട്ടും മാറിത്തന്നില്ലെന്നാരോപിച്ച് വയോധികന്റെ ചെവി കടിച്ചുമുറിച്ച് പ്രദേശവാസി. കൃഷ്ണപുരം ഞക്കനാൽ സ്വദേശി ബഷീറിനാണ് (62) ഈ ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ പ്രദേശവാസിയായ ഷെഫീക്കിനെതിരെ കായംകുളം പോലീസ് കേസെടുത്തു.

വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെ കണ്ണമ്പള്ളി ജങ്ഷന് സമീപമാണ് അതിക്രമം നടന്നത്. ബഷീർ റോഡിലൂടെ നടന്നുപോകുന്നതിനിടെ പിന്നാലെ മോട്ടോർസൈക്കിളിലെത്തിയ ഷെഫീക്ക് തുടർച്ചയായി ഹോണടിച്ചു. എന്നാൽ ബഷീർ റോഡിൽ നിന്ന് മാറാൻ വൈകിയതാണ് ഷെഫീക്കിനെ ചൊടിപ്പിച്ചത്. വാഹനത്തിൽ നിന്നിറങ്ങിയ ഷെഫീക്ക് ബഷീറിനെ തടഞ്ഞുനിർത്തുകയും അസഭ്യം പറയുകയും ചെയ്തു. തുടർന്ന് ഇയാൾ ബഷീറിനെ മർദ്ദിക്കുകയും സമീപത്തെ വീടിന്റെ ഗേറ്റിലേക്ക് ചേർത്തുനിർത്തി ഇടത് ചെവി കടിച്ചുമുറിക്കുകയുമായിരുന്നു.

The post ഹോണടിച്ചിട്ടും മാറിയില്ല; കായംകുളത്ത് കാൽനടയാത്രക്കാരന്റെ ചെവി കടിച്ചുമുറിച്ചു appeared first on Express Kerala.

Spread the love
Scroll to Top