ഇൻസ്റ്റഗ്രാം പ്രണയം കെണിയായി!ബെംഗളൂരുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

ഇൻസ്റ്റഗ്രാം പ്രണയം കെണിയായി!ബെംഗളൂരുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി

ബെംഗളൂരു അമൃതഹള്ളിയിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവാവും സുഹൃത്തും ചേർന്ന് പത്തൊൻപതുകാരിയായ കോളേജ് വിദ്യാർഥിനിയെ പീഡിപ്പിക്കുകയും ദൃശ്യങ്ങൾ പകർത്തി ബ്ലാക്ക്മെയിൽ ചെയ്യുകയും ചെയ്തതായി പരാതി. സംഭവത്തിൽ പശ്ചിമ ബംഗാൾ സ്വദേശിയായ ഡിക്സൺ, സക്ലേഷ്പുർ സ്വദേശിയായ നിഖിൽ എന്നിവർക്കെതിരെ അമൃതഹള്ളി പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഇൻസ്റ്റാഗ്രാം വഴിയുള്ള പരിചയം പിന്നീട് പ്രണയമായി മാറിയതോടെയാണ് ഡിക്സൺ പെൺകുട്ടിയെ കെണിയിൽപ്പെടുത്തിയത്. കഴിഞ്ഞ ഫെബ്രുവരി 14-ന് ഒരു വില്ലയിൽ നടന്ന പാർട്ടിയിലേക്ക് പെൺകുട്ടിയെ ക്ഷണിച്ച ഡിക്സൺ അവിടെ വെച്ചാണ് സുഹൃത്തായ നിഖിലിനെ പരിചയപ്പെടുത്തിയത്. രാത്രി ഭക്ഷണത്തിന് ശേഷം പ്രതികൾ പെൺകുട്ടിയെ നിർബന്ധിച്ച് ലഹരി പദാർത്ഥം കഴിപ്പിക്കുകയും തുടർന്ന് ഇരുവരും ചേർന്ന് പീഡിപ്പിക്കുകയുമായിരുന്നു. ക്രൂരമായ ഈ കൃത്യം മൊബൈൽ ഫോണിൽ പകർത്തിയ പ്രതികൾ ഇത് ഉപയോഗിച്ചാണ് പിന്നീട് പെൺകുട്ടിയെ ബ്ലാക്ക്മെയിൽ ചെയ്തത്.

Also Read:ജഡ്ജിയെ വധിക്കുമെന്ന് ഭീഷണി; വടിവാളും പേപ്പർ കട്ടറുമായി വിലസിയ കുറ്റവാളിക്ക് കാപ്പ ചുമത്തി പോലീസ്

പീഡന ദൃശ്യങ്ങൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി പ്രതികൾ വിദ്യാർഥിനിയോട് 20 ലക്ഷം രൂപ ആവശ്യപ്പെട്ടു. ഭീഷണി സഹിക്കവയ്യാതെ പെൺകുട്ടി അമൃതഹള്ളി പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുകയായിരുന്നു. യുവതിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഒളിവിൽ പോയ പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്.

The post ഇൻസ്റ്റഗ്രാം പ്രണയം കെണിയായി!ബെംഗളൂരുവിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി appeared first on Express Kerala.

Spread the love
Scroll to Top