സീമ വിനീതും അദ്രിജയും ബിജെപിയിൽ; പതിനഞ്ചോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അംഗത്വം എടുത്തു

സീമ വിനീതും അദ്രിജയും ബിജെപിയിൽ; പതിനഞ്ചോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അംഗത്വം എടുത്തു

തിരുവനന്തപുരം: മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സീമ വിനീതിനെ സ്വീകരിച്ചു. സീമ വിനീതിന് പുറമേ ഭരതനാട്യം കലാകാരി അദ്രിജയും വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ പതിനഞ്ചോളം ഇൻഫ്ലുവൻസർമാരും ബിജെപി അംഗത്വം സ്വീകരിച്ചു.

അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായിവിമർശിച്ചു.
ഇറാൻ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് മിണ്ടാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും ഇരുകൂട്ടർക്കും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

The post സീമ വിനീതും അദ്രിജയും ബിജെപിയിൽ; പതിനഞ്ചോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ അംഗത്വം എടുത്തു appeared first on Express Kerala.

Spread the love
Scroll to Top