
ഇറാൻ തങ്ങളുടെ സൈനിക നടപടികൾ യുദ്ധത്തിൽ നേരിട്ട് പങ്കാളികളല്ലാത്ത രാജ്യങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കുന്നത് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് പോളണ്ട് വിദേശകാര്യ മന്ത്രി റാഡോസ്ലാവ് സികോർസ്കി മുന്നറിയിപ്പ് നൽകി. തുർക്കിയുടെ ആകാശപാത ലക്ഷ്യമാക്കി നീങ്ങിയ ഇറാനിയൻ ബാലിസ്റ്റിക് മിസൈലിനെ നാറ്റോയുടെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി തുർക്കി പ്രതിരോധ മന്ത്രാലയം വെളിപ്പെടുത്തിയതിന് പിന്നാലെയാണ് പോളണ്ടിന്റെ ഭാഗത്തുനിന്നും ഈ പ്രതികരണം ഉണ്ടായത്. ഇറാഖ്-സിറിയൻ വ്യോമാതിർത്തി കടന്നെത്തിയ മിസൈലിനെ കിഴക്കൻ മെഡിറ്ററേനിയൻ കടലിൽ വെച്ചാണ് നാറ്റോ സേന തടഞ്ഞത്.
ബാൾട്ടിക് കടൽ സംസ്ഥാനങ്ങളുടെ കൗൺസിൽ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് സിക്കോർസ്കി ഇറാന്റെ നീക്കങ്ങളെ രൂക്ഷമായി വിമർശിച്ചത്. യുദ്ധത്തിൽ ഭാഗമല്ലാത്ത രാജ്യങ്ങളിലേക്കും, ഒരു നാറ്റോ അംഗരാജ്യത്തിലേക്കും, യൂറോപ്യൻ യൂണിയന്റെ പരിധിയിലേക്കും സംഘർഷം വ്യാപിപ്പിക്കുന്നത് ഇറാന്റെ ഭാഗത്തുനിന്നുള്ള വൻ വീഴ്ചയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. “ഇതൊരു കുറ്റകൃത്യത്തേക്കാൾ മോശമാണ്, അതൊരു വലിയ തെറ്റാണ്” എന്ന പ്രശസ്തമായ ചൊല്ല് ഉദ്ധരിച്ചുകൊണ്ടാണ് അദ്ദേഹം ഇറാന്റെ നടപടികളെ വിശേഷിപ്പിച്ചത്.
Also Read:യുഎഇയിലെ വിദ്യാർത്ഥികൾക്ക് സ്പ്രിങ് അവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾ മാർച്ച് 23-ന് തുറക്കും
നിലവിൽ തുർക്കിക്ക് നേരെ ഉണ്ടായ ആക്രമണ നീക്കത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും, തങ്ങളുടെ പരമാധികാരത്തിന് നേരെയുള്ള ഏത് വെല്ലുവിളിയെയും പ്രതിരോധിക്കാൻ തങ്ങൾക്ക് അവകാശമുണ്ടെന്ന് തുർക്കി നേരത്തെ വ്യക്തമാക്കിയിരുന്നു. മേഖലയിൽ അസ്ഥിരത പടരുന്ന സാഹചര്യത്തിൽ സംഘർഷം രൂക്കിമാക്കുന്ന നടപടികളിൽ നിന്ന് ഇറാൻ പിന്തിരിയണമെന്ന ആഹ്വാനവും അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്.
The post ഇറാൻ ചെയ്യുന്നത് ഗുരുതരമായ തെറ്റ്; നാറ്റോ രാജ്യങ്ങളെ ലക്ഷ്യമിടുന്നതിനെതിരെ പോളണ്ട് appeared first on Express Kerala.




