
ആലപ്പുഴ: സിപിഎമ്മുമായി അകന്നുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസിലേക്ക് എത്തുമെന്ന അഭ്യൂഹങ്ങൾക്കിടെ പ്രതികരണവുമായി എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ. സുധാകരനുമായി പാർട്ടി യാതൊരുവിധ ചർച്ചകളും നടത്തിയിട്ടില്ലെന്നും, അദ്ദേഹം എന്ത് തീരുമാനമെടുക്കുന്നു എന്നതിനനുസരിച്ച് പ്രതികരിക്കാമെന്നും വേണുഗോപാൽ വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സുധാകരൻ പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് സ്വന്തം അനുഭവങ്ങളിൽ നിന്നുള്ളതാണെന്നും വേണുഗോപാൽ നിരീക്ഷിച്ചു. “ജി. സുധാകരൻ ഇപ്പോഴും കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ ഉറച്ചുനിൽക്കുന്ന പക്വതയുള്ള നേതാവാണ്. സ്വന്തം കാര്യങ്ങളിൽ തീരുമാനമെടുക്കാൻ അദ്ദേഹത്തെ ആരും പഠിപ്പിക്കേണ്ടതില്ല. അദ്ദേഹം എന്ത് തീരുമാനമെടുക്കണമെന്ന് നിശ്ചയിക്കട്ടെ, അപ്പോൾ ഞങ്ങൾ ഞങ്ങളുടെ നിലപാട് പറയാം. സാങ്കൽപ്പിക ചോദ്യങ്ങൾക്ക് ഇപ്പോൾ മറുപടിയില്ല,” കെ.സി. വേണുഗോപാൽ പറഞ്ഞു.
Also Read:സുധാകരന് പരിഭവം, പക്ഷേ പാർട്ടിയെ തള്ളില്ല; പ്രതീക്ഷ കൈവിടാതെ എം.എ. ബേബി!
ജി. സുധാകരൻ ജനപിന്തുണയുള്ള നേതാവാണെന്നും ജനങ്ങൾ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സുധാകരന് സീറ്റ് നിഷേധിച്ച സാഹചര്യം അറിയില്ലെന്നും അത് തീരുമാനിക്കേണ്ടത് അദ്ദേഹത്തിന്റെ പാർട്ടിയാണെന്നും അദ്ദേഹം പറഞ്ഞു.
The post ജി. സുധാകരനുമായി ചർച്ച നടത്തിയിട്ടില്ല! നിലപാട് അദ്ദേഹം വ്യക്തമാക്കട്ടെ; കെ.സി. വേണുഗോപാൽ appeared first on Express Kerala.




