ഇറാൻ യുദ്ധക്കപ്പൽ മുക്കിയ അമേരിക്കൻ നടപടിയിൽ പശ്ചാത്തപിക്കേണ്ടി വരും; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

ഇറാൻ യുദ്ധക്കപ്പൽ മുക്കിയ അമേരിക്കൻ നടപടിയിൽ പശ്ചാത്തപിക്കേണ്ടി വരും; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി

ന്ത്യൻ മഹാസമുദ്രത്തിൽ ഇറാന്റെ യുദ്ധക്കപ്പലായ ‘ദേന’യെ അമേരിക്കൻ സൈന്യം ആക്രമിച്ചു മുക്കിയ സംഭവത്തിൽ കടുത്ത പ്രത്യാഘാതമുണ്ടാകുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഈ ക്രൂരകൃത്യത്തിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. കഴിഞ്ഞ ദിവസം ശ്രീലങ്കൻ തീരത്തിന് സമീപം വച്ച് അമേരിക്കയുടെ ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം നടന്നത്.

സംഭവത്തെക്കുറിച്ച് അബ്ബാസ് അറാഗ്ചി എക്സിൽ കുറിച്ചത് ഇങ്ങനെ, “ഇറാന്റെ തീരത്തുനിന്ന് ഏകദേശം 2,000 മൈൽ അകലെ അന്താരാഷ്ട്ര സമുദ്രപരിധിയിൽ വച്ച് അമേരിക്ക തികച്ചും ക്രൂരമായ ഒരു പ്രവൃത്തിയാണ് ചെയ്തത്. ഇന്ത്യൻ നാവികസേനയുടെ അതിഥിയായി എത്തിയതായിരുന്നു 130 നാവികരുള്ള ‘ദേന’ എന്ന യുദ്ധക്കപ്പൽ. യാതൊരുവിധ മുന്നറിയിപ്പുമില്ലാതെയാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്. അന്താരാഷ്ട്ര നിയമങ്ങളെ ലംഘിച്ചുകൊണ്ടുള്ള ഈ കീഴ്‌വഴക്കം സൃഷ്ടിച്ചതിൽ അമേരിക്കയ്ക്ക് വൈകാതെ തന്നെ ഖേദിക്കേണ്ടി വരും.”

Also Read:തുർക്കിക്കെതിരെ മിസൈൽ അയച്ചിട്ടില്ല; വിശദീകരണവുമായി ഇറാൻ സൈന്യം

ഇന്ത്യൻ മഹാസമുദ്രത്തിൽ നടന്ന ഈ സൈനിക നീക്കം മേഖലയിൽ വലിയ സംഘർഷസാധ്യതയാണ് ഉയർത്തിയിരിക്കുന്നത്. 87 നാവികർ കൊല്ലപ്പെട്ടതായി നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. സമാധാനപരമായ ദൗത്യത്തിലായിരുന്ന കപ്പലിനെ പ്രകോപനമില്ലാതെ തകർത്തത് അന്താരാഷ്ട്ര തലത്തിൽ വലിയ നയതന്ത്ര ചർച്ചകൾക്ക് വഴിമരുന്നിട്ടിരിക്കുകയാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

The post ഇറാൻ യുദ്ധക്കപ്പൽ മുക്കിയ അമേരിക്കൻ നടപടിയിൽ പശ്ചാത്തപിക്കേണ്ടി വരും; മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രി appeared first on Express Kerala.

Spread the love
Scroll to Top