ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ? ഉള്ളിലിരുപ്പ് അറിയിച്ച് ട്രംപ്

ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ? ഉള്ളിലിരുപ്പ് അറിയിച്ച് ട്രംപ്

റാനിലെ സൈനിക നടപടികൾക്ക് പിന്നാലെ ക്യൂബയിലെ കമ്യൂണിസ്റ്റ് സർക്കാരിനെ അട്ടിമറിക്കുമെന്ന പരസ്യപ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ് ട്രംപ് രംഗത്തെത്തി. വൈറ്റ് ഹൗസിൽ ഇന്റർ മയാമി ഫുട്‌ബോൾ ടീം അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കിടെയാണ് ട്രംപ് തന്റെ രാഷ്ട്രീയ ലക്ഷ്യം വ്യക്തമാക്കിയത്. ക്യൂബയ്‌ക്കെതിരെ ശക്തമായ സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിനും ഭരണകൂടത്തെ പ്രതിരോധത്തിലാക്കുന്നതിനും നേതൃത്വം നൽകുന്ന വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയെ ട്രംപ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

ജനുവരിയിൽ വെനസ്വേലയിൽ നടത്തിയ അധിനിവേശത്തിന് പിന്നാലെ ക്യൂബയെ സാമ്പത്തികമായി തകർക്കാനുള്ള നീക്കങ്ങളാണ് വാഷിങ്ടൺ നടത്തുന്നത്. ക്യൂബയുടെ പ്രധാന ഇന്ധന സ്രോതസ്സായ വെനസ്വേലയിൽ നിന്നുള്ള എണ്ണ ഇറക്കുമതി ട്രംപ് പൂർണ്ണമായും തടഞ്ഞു. ക്യൂബയ്ക്ക് ഇന്ധനം നൽകുന്ന രാജ്യങ്ങൾക്കെതിരെ കർശന ഉപരോധം ഏർപ്പെടുത്തുമെന്ന ഭീഷണിയും നിലനിൽക്കുന്നുണ്ട്. ഇത്തരത്തിൽ സാമ്പത്തികമായി ശ്വാസംമുട്ടിച്ച് ക്യൂബയിലെ നിലവിലെ ഭരണസംവിധാനത്തെ താഴെയിറക്കാനാണ് അമേരിക്കൻ നീക്കം.

The post ഇറാൻ കഴിഞ്ഞാൽ അടുത്ത ലക്ഷ്യം ക്യൂബ? ഉള്ളിലിരുപ്പ് അറിയിച്ച് ട്രംപ് appeared first on Express Kerala.

Spread the love
Scroll to Top