രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ വരുന്നു; ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ വരുന്നു; ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും

രാധകരുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ട് രൺവീർ സിംഗ് നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘ധുരന്ധർ 2’ന്റെ ഔദ്യോഗിക പോസ്റ്റർ പുറത്തിറങ്ങി. ജിയോ സ്റ്റുഡിയോസും ബി 62 സ്റ്റുഡിയോസും ചേർന്ന് അവതരിപ്പിക്കുന്ന ഈ ആക്ഷൻ സ്പൈ ത്രില്ലറിന്റെ ട്രെയ്‌ലർ ഇന്ന് രാവിലെ 11.01-ന് പുറത്തുവിടുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്താത്ത ചില കഥാപാത്രങ്ങൾക്കിടയിലുണ്ടാകുന്ന തീപാറുന്ന സംഘർഷങ്ങളുടെ കഥയാണ് ചിത്രം പറയുന്നത്. രൺവീർ സിംഗ് ജസ്കിരത് സിംഗ് രംഗിയായും ഹംസയായും ഇരട്ടവേഷങ്ങളിലെത്തുന്നു എന്നതാണ് ചിത്രത്തിന്റെ പ്രധാന സവിശേഷത.

ആദിത്യ ധർ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഒന്നാം ഭാഗം ആഗോളതലത്തിൽ വൻ ബോക്സ് ഓഫീസ് ചലനമുണ്ടാക്കിയിരുന്നു. പ്രത്യേകിച്ച് വടക്കേ അമേരിക്ക, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ തുടങ്ങിയ ഇടങ്ങളിൽ റെക്കോർഡ് കളക്ഷനാണ് ചിത്രം നേടിയത്. അതുകൊണ്ടുതന്നെ രണ്ടാം ഭാഗത്തിലും സിനിമാ പ്രേമികൾക്കും വിതരണക്കാർക്കും വലിയ പ്രതീക്ഷയാണുള്ളത്. ഇന്ത്യൻ സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായിരിക്കും ഇതെന്നാണ് പ്രാഥമിക സൂചനകൾ.

Also Read: ‘പേട്രിയറ്റിന്’ റെഡ് സിഗ്നൽ; മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിന് തിയേറ്റർ ഉടമകളുടെ വിലക്ക്!

2026 മാർച്ച് 19-ന് ചിത്രം ആഗോളതലത്തിൽ തിയേറ്ററുകളിൽ എത്തും. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നിങ്ങനെ അഞ്ച് ഭാഷകളിലായാണ് സിനിമ റിലീസ് ചെയ്യുന്നത്. ഗുഡി പഡ്വ, ഉഗാദി, ഈദ് തുടങ്ങിയ വിശേഷദിവസങ്ങളോട് അനുബന്ധിച്ചാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ആദിത്യ ധർ തന്നെ രചന നിർവ്വഹിച്ച ചിത്രം ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ, ആദിത്യ ധർ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

The post രൺവീർ സിംഗിന്റെ ‘ധുരന്ധർ 2’ വരുന്നു; ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങും appeared first on Express Kerala.

Spread the love
Scroll to Top