ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച: യുവതിയുടെ വയറ്റിൽ തുണി വെച്ച് തുന്നിക്കെട്ടി; സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച: യുവതിയുടെ വയറ്റിൽ തുണി വെച്ച് തുന്നിക്കെട്ടി; സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു

തിരുവനന്തപുരം: ശസ്ത്രക്രിയയ്ക്ക് ശേഷം വയറ്റിൽ തുണിക്കഷ്ണം വെച്ച് തുന്നിക്കെട്ടിയ സംഭവത്തിൽ കഴക്കൂട്ടം സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു. മേനംകുളം സ്വദേശിനി ഷീബ പ്രമോദിന്റെ പരാതിയിലാണ് നടപടി. കഴിഞ്ഞ ഡിസംബർ 3-ന് അപ്പന്റിസൈറ്റിസ് പഴുത്തുപൊട്ടിയതിനെത്തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായ ഷീബ, മൂന്ന് മാസത്തോളമാണ് ദുസഹമായ വേദന അനുഭവിച്ചത്. ഡിസംബർ 12-ന് ഡിസ്ചാർജ് ആയെങ്കിലും മുറിവ് ഉണങ്ങാതെ പഴുക്കുകയും വേദന വർദ്ധിക്കുകയുമായിരുന്നു. തുടർന്ന് മറ്റൊരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. മുറിവിലൂടെ നൂൽ പുറത്തേക്ക് വന്നതിനെത്തുടർന്ന് നടത്തിയ വിശദമായ പരിശോധനയിൽ വയറിനുള്ളിൽ പഞ്ഞിയും തുണിയും കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ കഴക്കൂട്ടം പൊലീസ് അന്വേഷണം ആരംഭിച്ചു.

The post ശസ്ത്രക്രിയയിൽ ഗുരുതര വീഴ്ച: യുവതിയുടെ വയറ്റിൽ തുണി വെച്ച് തുന്നിക്കെട്ടി; സിഎസ്ഐ മിഷൻ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു appeared first on Express Kerala.

Spread the love
Scroll to Top