രണ്ടാം ഭാര്യയ്ക്ക് ടിവി വാങ്ങാൻ ഉറ്റസുഹൃത്തിനെ കൊന്നു; രണ്ടര ലക്ഷം കവർന്ന യുവാവ് പിടിയിൽ

രണ്ടാം ഭാര്യയ്ക്ക് ടിവി വാങ്ങാൻ ഉറ്റസുഹൃത്തിനെ കൊന്നു; രണ്ടര ലക്ഷം കവർന്ന യുവാവ് പിടിയിൽ

ബെംഗളൂരു: രണ്ടാം ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങുന്നതിനായി സ്വന്തം സുഹൃത്തിനെ കൊലപ്പെടുത്തി പണം കവർന്ന യുവാവ് പിടിയിൽ. ചിക്കമഗളൂരു ബിരൂർ സ്വദേശി പുട്ടരാജുവിനെയാണ് സുഹൃത്തായ ഷാഫി ക്രൂരമായി കൊലപ്പെടുത്തിയത്. ഫെബ്രുവരി 19-ന് നടന്ന സംഭവത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി കുടുങ്ങിയത്.

ഒരു ധനകാര്യ സ്ഥാപനത്തിൽ സ്വർണ്ണ ലേലമുണ്ടെന്നും കുറഞ്ഞ വിലയ്ക്ക് സ്വർണ്ണം വാങ്ങാമെന്നും വിശ്വസിപ്പിച്ചാണ് ഷാഫി പുട്ടരാജുവിനെ വശത്താക്കിയത്. ഷാഫിയുടെ വാക്കുകൾ വിശ്വസിച്ച് രണ്ടര ലക്ഷം രൂപയുമായി ബൈക്കിൽ ഒപ്പം പോയ പുട്ടരാജുവിനെ ഹൊന്നവള്ളിയിലെ വനമേഖലയിലേക്കാണ് പ്രതി കൊണ്ടുപോയത്. അവിടെ വെച്ച് കത്തി ഉപയോഗിച്ച് മാരകമായി പരിക്കേൽപ്പിക്കുകയും പണം കവരുകയുമായിരുന്നു. പിറ്റേദിവസം രാവിലെ പാൽക്കച്ചവടക്കാരനാണ് മൃതദേഹം വനത്തിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ പുട്ടരാജു അവസാനമായി ഷാഫിക്കൊപ്പമാണ് പോയതെന്ന് വ്യക്തമായി. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

Also Read: വായ പ്ലാസ്റ്റർ കൊണ്ട് ഒട്ടിച്ചു! കോയമ്പത്തൂരില്‍ വയോധിക കൊല്ലപ്പെട്ട നിലയില്‍, ജോലിക്കാരിയെ കാണാനില്ല

അകന്നു കഴിയുന്ന രണ്ടാം ഭാര്യയ്ക്ക് പണം നൽകാനും സമ്മാനങ്ങൾ വാങ്ങാനുമാണ് ഷാഫി ഈ ക്രൂരകൃത്യം ചെയ്തതെന്ന് പോലീസ് പറഞ്ഞു. കൊലപാതകത്തിന് ശേഷം ഭാര്യ താമസിക്കുന്ന ലോഡ്ജിലെത്തിയ പ്രതി 60,000 രൂപ അവർക്ക് നൽകുകയും മോഷ്ടിച്ച പണം ഉപയോഗിച്ച് വാങ്ങിയ പുതിയ ടിവി ഉൾപ്പെടെയുള്ള സമ്മാനങ്ങൾ കൈമാറുകയും ചെയ്തു.

The post രണ്ടാം ഭാര്യയ്ക്ക് ടിവി വാങ്ങാൻ ഉറ്റസുഹൃത്തിനെ കൊന്നു; രണ്ടര ലക്ഷം കവർന്ന യുവാവ് പിടിയിൽ appeared first on Express Kerala.

Spread the love
Scroll to Top