
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിച്ച ഒരു മാസം നീണ്ട പുതുയുഗ യാത്രയ്ക്ക് തലസ്ഥാനത്തെ പുത്തരിക്കണ്ടം മൈതാനത്ത് ആവേശകരമായ സമാപനം. സമ്മേളനം ഉദ്ഘാടനം ചെയ്ത ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കേരളത്തിൽ യുഡിഎഫിനെ അധികാരത്തിലേറ്റാൻ അഞ്ചിന ന്യായ് ഗ്യാരണ്ടികൾ പ്രഖ്യാപിച്ചു. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേതാക്കൾ ഭിന്നതകൾ മറന്ന് സംഘനൃത്തം പോലെ ഒന്നിച്ച് നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
സഹപ്രവർത്തകരെ പോരാളികൾ എന്ന് വിളിച്ചാണ് വി ഡി സതീശൻ സമാപന സമ്മേളനത്തിൽ പ്രസംഗിച്ചത്. രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ അനുഭവമാണ് ഈ യാത്രയെന്ന് വി.ഡി. സതീശൻ പറഞ്ഞു. ഇത് വെറുമൊരു യുഡിഎഫ് അല്ല, ടീം യുഡിഎഫ് ആണെന്നും നൂറിലധികം സീറ്റുകൾ നേടി ഭരണം പിടിക്കുമെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
Also Read: കേരളത്തിൽ ‘കൈ’ കൊടുക്കാൻ രാഹുലിന്റെ അഞ്ചിന ഗ്യാരണ്ടി; സൗജന്യ ബസ് യാത്രയും, 3000 രൂപ പെൻഷനും വരുന്നു
നാട് മുടിച്ച ഭരണമാണ് ഇപ്പോൾ കേരളത്തിലെന്ന് രമേശ് ചെന്നിത്തലയും, പിണറായി വിജയൻ തന്റെ നാട്ടുകാരനാണെന്ന് പറയാൻ ലജ്ജിക്കുന്നുവെന്ന് കെ. സുധാകരനും ചോദിച്ചു. പുതുയുഗ യാത്ര നടത്തിയത് കേരളത്തിലെ ജനങ്ങളാണ് എന്നായിരുന്നു സാദിഖലി ശിഹാബ് തങ്ങളും അഭിപ്രായപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറിമാരായ ദീപാദാസ് മുൻഷി, കെ.സി. വേണുഗോപാൽ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, ശശി തരൂർ, രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയ പ്രമുഖ നേതാക്കൾ വേദിയിൽ അണിനിരന്നു.
The post “ടീം യുഡിഎഫ് ഒന്നിച്ച് നിന്നാൽ ഭരണം ഉറപ്പ്”; വി ഡി സതീശന്റെ പുതുയുഗ യാത്രയ്ക്ക് സമാപനം appeared first on Express Kerala.




