
മുഖ്യമന്ത്രി പിണറായി വിജയനെ അറസ്റ്റ് ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷമായ മറുപടിയുമായി ജോൺ ബ്രിട്ടാസ് എംപി. കേരളത്തിൽ എത്തുമ്പോഴെല്ലാം മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന രാഹുൽ ഗാന്ധിയുടെ ഇരട്ടമുഖമാണ് ഇതിലൂടെ വെളിവാകുന്നതെന്ന് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിൽ പരിഹസിച്ചു.
മുഖ്യമന്ത്രി എന്ത് കുറ്റമാണ് ചെയ്തതെന്നോ, ഏത് സാഹചര്യത്തിലാണ് കേന്ദ്ര ഏജൻസികൾ അദ്ദേഹത്തെ അറസ്റ്റ് ചെയ്യേണ്ടതെന്നോ വ്യക്തമാക്കാൻ രാഹുൽ ഗാന്ധിക്ക് സാധിക്കുന്നില്ല. ബിജെപിയുടെ ആരോപണങ്ങൾ അതേപടി ആവർത്തിക്കാനാണ് രാഹുലിന് ആവേശമെന്നും ഇത് എഐസിസി ജനറൽ സെക്രട്ടറി തയ്യാറാക്കി നൽകിയ തിരക്കഥയാവാമെന്നും ബ്രിട്ടാസ് ആരോപിച്ചു.
Also Read: തൃശ്ശൂരിൽ പത്മജ ജയിക്കും, രാഷ്ട്രീയം നോക്കാതെ ജനങ്ങൾ വോട്ട് ചെയ്യും: സുരേഷ് ഗോപി
ഇഡി തന്നെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി അറസ്റ്റ് ചെയ്യപ്പെടാത്തതെന്ന് ബ്രിട്ടാസ് ചോദിച്ചു. ഇത് ബിജെപിയുമായുള്ള അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടാണോ. ഇലക്ടറൽ ബോണ്ട് വഴി രാഹുലിന്റെ സഹോദരീ ഭർത്താവ് റോബർട്ട് വധ്ര 170 കോടി രൂപ ബിജെപിക്ക് നൽകിയത് എന്തിനാണെന്നും അതിനുശേഷം വധ്രയ്ക്കെതിരെയുള്ള കേസുകൾ എങ്ങനെ അപ്രത്യക്ഷമായെന്നും അദ്ദേഹം ചോദിച്ചു. ഡൽഹിയിൽ ആം ആദ്മി പാർട്ടിയെ തകർക്കാനും കേജ്രിവാളിനെ കുടുക്കാനും ബിജെപിയും കോൺഗ്രസും ഒത്തുകളിച്ചുവെന്ന് ബ്രിട്ടാസ് ആരോപിച്ചു. സ്വന്തം പാർട്ടിക്കാർ ബിജെപിയിലേക്ക് ചേക്കേറുന്നത് തടയാൻ കഴിയാത്ത രാഹുലിന് മോദി-ഷാ ടീമിനെതിരെ പോരാടാൻ എന്ത് ധാർമ്മിക അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.
The post രാഹുലിന്റേത് ഇരട്ടത്താപ്പ്; പിണറായിയെ അറസ്റ്റ് ചെയ്യാൻ ഇത്ര ആവേശം എന്തിന്? ജോൺ ബ്രിട്ടാസ് appeared first on Express Kerala.




