loader image
ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

കോഴിക്കോട്: പയ്യോളിയിൽ ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിയുണ്ടായ അപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു. പയ്യോളി ഇരുമ്പടത്തുചാലിൽ ഓത്തുപുരയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ബിലാൽ (16) ആണ് മരിച്ചത്. കാപ്പാട് ഇലാഹിയ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയാണ്.

ഞായറാഴ്ച രാവിലെ ആറരയോടെ പയ്യോളി-പേരാമ്പ്ര റോഡിൽ തച്ചൻകുന്ന് പറമ്പിൽ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ഇറക്കത്തിലായിരുന്നു അപകടം. ബിലാലും സുഹൃത്തുക്കളും ഉൾപ്പെടെ നാല് പേർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടിത്തെറിക്കുകയായിരുന്നു. സ്കൂട്ടറിന്റെ ഏറ്റവും പുറകിലിരുന്ന ബിലാൽ റോഡിലേക്ക് തെറിച്ചുവീഴുകയും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Also Read: നെടുമങ്ങാട് ബൈക്കുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം

സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ ആദിൽ, അദ്‌നാൻ, യാസിൻ എന്നിവർക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുറയൂരിലുള്ള പള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്.

The post ഓടിക്കൊണ്ടിരുന്ന സ്കൂട്ടറിന്റെ ടയർ പൊട്ടി അപകടം; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു appeared first on Express Kerala.

See also  ഏത് സ്മാർട്ട്ഫോൺ വാങ്ങണം? 2026-ൽ വിപണി ഭരിക്കുന്ന 5 കരുത്തൻ മോഡലുകൾ
Spread the love

New Report

Close