loader image
വർക്കലയിൽ വിദേശ വനിതയ്ക്ക് വാഹനമിടിച്ച് പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

വർക്കലയിൽ വിദേശ വനിതയ്ക്ക് വാഹനമിടിച്ച് പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി

തിരുവനന്തപുരം വർക്കലയിൽ ഫ്രാൻസ് സ്വദേശിനിയായ ക്രിസ്റ്റിൻ സഞ്ചരിച്ച ഇരുചക്ര വാഹനത്തിൽ അജ്ഞാത വാഹനമിടിച്ച് അപകടം. അതിവേഗത്തിലെത്തിയ വാഹനം വിദേശ വനിതയുടെ സ്കൂട്ടറിൽ ഇടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ ക്രിസ്റ്റിന് തലയ്ക്കും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സ തുടരുകയാണ്.

സംഭവത്തിൽ വർക്കല പൊലീസ് ഹിറ്റ് ആൻഡ് റൺ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. അപകടം നടന്ന സ്ഥലത്തെയും സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചു വരികയാണ്. വിദേശികൾ ധാരാളമായി എത്തുന്ന പാപനാശം ഉൾപ്പെടെയുള്ള വിനോദസഞ്ചാര മേഖലകളിൽ ഇത്തരം അപകടങ്ങൾ വർദ്ധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കുറ്റവാളിയെയും ഇടിച്ച വാഹനത്തെയും ഉടൻ കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു.

The post വർക്കലയിൽ വിദേശ വനിതയ്ക്ക് വാഹനമിടിച്ച് പരിക്ക്; ഇടിച്ച വാഹനം നിർത്താതെ പോയി appeared first on Express Kerala.

See also  സി.പി.ഐ.എം ജില്ലാ സെക്രട്ടറിമാർ ഇടിച്ചുകയറുന്നവരല്ല; മമ്മൂട്ടി വിവാദത്തിൽ പ്രതികരിച്ച് മുഹമ്മദ് റിയാസ്
Spread the love

New Report

Close