loader image
കുടിവെള്ളം മുട്ടി മറ്റത്തൂരിന്റെ കിഴക്കന്‍ മേഖല.മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളില്‍ പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ള വിതരണം തസ്സപ്പെട്ടു.

കുടിവെള്ളം മുട്ടി മറ്റത്തൂരിന്റെ കിഴക്കന്‍ മേഖല.മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കന്‍ മേഖലകളില്‍ പൈപ്പ് ലൈന്‍ വഴിയുള്ള കുടിവെള്ള വിതരണം തസ്സപ്പെട്ടു.

മറ്റത്തൂര്‍ പഞ്ചായത്തിലെ വ്യാപാര സിരാകേന്ദ്രമായ കോടാലി ടൗണില്‍ പോലും വെള്ളം എത്തിയിട്ട് ഏറെ ദിവസങ്ങളായി

Follow this link to join Our WhatsApp group: Join here

മറ്റത്തൂര്‍ പഞ്ചായത്തിലെ കിഴക്കേ കോടാലി പമ്പ് ഹൗസ് വഴി കുടിവെള്ള വിതരണം നടത്തുന്ന വാര്‍ഡുകളില്‍ കുടിവെള്ളം കിട്ടാക്കന ആയിട്ട് ഒരാഴ്ച കഴിയുന്നു. മുന്‍വര്‍ഷത്തേക്കാള്‍ കൊയ്ത്ത് നേരം വൈകിയതിനാലാണ് പമ്പ് ഹൗസില്‍ നിന്നുള്ള കുടിവെള്ള വിതരണം നീളുന്നതെന്നാണ് വിശദീകരണം. ഈ പമ്പ് ഹൗസിനെ ആശ്രയിച്ച് കഴിയുന്ന 13ല്‍ പരം വാര്‍ഡുകളില്‍ ജനങ്ങള്‍ കുടിവെള്ളമില്ലാതെ ദുരിതമനുഭവിക്കുകയാണ്. പൈപ്പ് വെള്ളത്തെ മാത്രം ആശ്രയിച്ച് കഴിയുന്നവര്‍ക്കാണ് ഇത് ഏറ്റവും ദുരിത പൂര്‍ണ്ണമാകുന്നത്. പല വീടുകളിലെയും വെള്ളം തീര്‍ന്നിട്ട് ദിവസങ്ങളായി. കുളിക്കുന്നതിനോ മറ്റ് ആവശ്യങ്ങള്‍ക്കോ വെള്ളമില്ലെങ്കിലും കുടിക്കാന്‍ എങ്കിലും വെള്ളം വേണമെന്നാണ് ഇവരുടെ ഇപ്പോഴത്തെ ആവശ്യം. എന്നാല്‍ ഇത്രയധികം സ്ഥലത്തേക്ക് കുടിവെള്ളം ലഭിക്കാതിരുന്നിട്ടും പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടുന്നില്ലെന്ന് ആക്ഷേപവും ഉയരുന്നുണ്ട്. ഇത്രയധികം ഇടങ്ങളിലേക്ക് കുടിവെള്ളം എത്തിക്കാന്‍ മാത്രം ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മാത്രമേ ഇതിനൊരു പരിഹാരം കാണാന്‍ സാധിക്കുകയുള്ളൂ. മുന്‍വര്‍ഷങ്ങളിലും ചില സമാനമായ തടസ്സങ്ങള്‍ കുടിവെള്ള വിതരണത്തില്‍ ഉണ്ടാകാറുണ്ടെങ്കിലും ഇത്രയധികം നീണ്ടു പോകാറില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.മറ്റത്തൂര്‍ പഞ്ചായത്തിലെ വ്യാപാര സിരാകേന്ദ്രമായ കോടാലി ടൗണില്‍ പോലും വെള്ളം എത്തിയിട്ട് ഏറെ ദിവസങ്ങളായി

See also  ഒറ്റ ചാർജിൽ 421 കിലോമീറ്റർ റേഞ്ച്; പഞ്ച് ഇവിയുടെ കരുത്തൻ ബാറ്ററി പതിപ്പുകൾ

Spread the love

Leave a Comment

Your email address will not be published. Required fields are marked *

New Report

Close